Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:11 AM GMT Updated On
date_range 2018-04-12T10:41:59+05:30മൈക്രോ ഫിനാൻസ് തട്ടിപ്പ്: ഹൈകോടതി വിധി ആരോപണങ്ങൾ ശരിെവക്കുന്നത് ^വി.എസ്
text_fieldsമൈക്രോ ഫിനാൻസ് തട്ടിപ്പ്: ഹൈകോടതി വിധി ആരോപണങ്ങൾ ശരിെവക്കുന്നത് -വി.എസ് തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രതിയായ മൈേക്രാ ഫിനാൻസ് തട്ടിപ്പുകേസിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഹൈകോടതി വിധിയെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. ഒരു മുതിർന്ന ഐ.പി.എസ് ഓഫിസറെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ഹൈകോടതി വിധിയിൽ പറയുന്നത്. എസ്.എൻ.ഡി.പി യോഗവുമായി ബന്ധപ്പെട്ട പാവപ്പെട്ട സ്ത്രീകളെ മൈേക്രാ ഫിനാൻസ് വായ്പയുടെ പേരിൽ കബളിപ്പിക്കുകയായിരുെന്നന്ന തെൻറ വാദം ഗൗരവതരമാണെന്ന് ബോധ്യപ്പെട്ടാണ് ഹൈകോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈകോടതി വിധിയെ സ്വാഗതംചെയ്യുന്നു. ഇനി തുടർന്നുള്ള കേസന്വേഷണം ത്വരിതഗതിയിൽ പൂർത്തിയാക്കാൻ ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തുമെന്നാണ് താൻ ആശിക്കുന്നതെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.
Next Story