Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:11 AM GMT Updated On
date_range 2018-04-12T10:41:59+05:30പിന്നാക്കവിഭാഗ വികസന കോർപറേഷെൻറ നേട്ടം അഭിമാനകരം ^-മന്ത്രി എ.കെ. ബാലന്
text_fieldsപിന്നാക്കവിഭാഗ വികസന കോർപറേഷെൻറ നേട്ടം അഭിമാനകരം -മന്ത്രി എ.കെ. ബാലന് തിരുവനന്തപുരം: സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി എ.കെ. ബാലന് പറഞ്ഞു. പിന്നാക്കവിഭാഗ വികസന കോർപറേഷന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോർപറേഷന് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റെടുത്ത പദ്ധതികളെല്ലാം വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോർപറേഷനിലെ എല്ലാ ജീവനക്കാരുടെയും ആത്മാർഥമായ പരിശ്രമമാണ് ഇതിന് കാരണമായത്. സര്‍ക്കാറിെൻറ വാര്‍ഷികത്തോടനുബന്ധിച്ച് ഒരുമാസം നീളുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നിർമാണം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും അടുത്ത സാമ്പത്തികവര്‍ഷം ഏറ്റെടുത്ത് നടപ്പാക്കാന്‍ പോകുന്ന പദ്ധതികളുടെ പ്രഖ്യാപനവും ഇതിനോടനുബന്ധിച്ച് നടക്കും. ആഘോഷത്തിെൻറ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രദര്‍ശന വിപണനമേളകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കോർപറേഷന് ചെയര്മാന് സംഗീത് ചക്രപാണി അധ്യക്ഷതവഹിച്ചു. മാനേജിങ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്കരന്‍, കോർപറേഷന് ബോര്‍ഡ് അംഗങ്ങളായ ഗോപി കോട്ടമുറിക്കല്‍, എ.പി. ജയന്, ടി. കണ്ണന്, പി.എന്‍. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എച്ച്.ആര്.എം ജനറല്‍ മാനേജര്‍ കെ.വി. രാജേന്ദ്രന് സ്വാഗതവും പ്രോജക്ട് ജനറല്‍ മാനേജര്‍ ബാലകൃഷ്ണന് നന്ദിയും പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലകള്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട പുരസ്കാരം കണ്ണൂര്‍ ജില്ലക്ക് ലഭിച്ചു. പദ്ധതി നിര്‍വഹണം മെച്ചപ്പെട്ടരീതിയില്‍ നടപ്പാക്കിയതിന് കോഴിക്കോട് ജില്ലയും മികച്ച ഉപജില്ലക്കുള്ള പുരസ്കാരം വര്‍ക്കല ഉപജില്ലയും ജില്ലാ ഓഫിസിനുള്ള പുരസ്കാരം കോട്ടയവും ഏറ്റുവാങ്ങി.
Next Story