Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:11 AM GMT Updated On
date_range 2018-04-12T10:41:59+05:30വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് തുല്യാവസരങ്ങൾ ഉറപ്പുവരുത്തണം ^ഡി.ജി.പി
text_fieldsവനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് തുല്യാവസരങ്ങൾ ഉറപ്പുവരുത്തണം -ഡി.ജി.പി തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ ജോലിക്കു നിയോഗിക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് പുരുഷ പൊലീസ് ഉദ്യോഗസ്ഥർക്കു നൽകുന്ന എല്ലാ ഔദ്യോഗിക ഉത്തരവാദിത്തങ്ങളും നിർവഹിക്കാനുള്ള അവസരം നൽകണമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. നിരവധി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പരിശീലനം പൂർത്തിയാക്കി ബറ്റാലിയനുകളിൽനിന്ന് പുതുതായി പൊലീസ് സ്റ്റേഷനുകളിലും ടൂറിസ്റ്റ് െപ്രാട്ടക്ഷൻ സെൻററുകളിലും പൊലീസ് സഹായകേന്ദ്രങ്ങളിലും നിയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ എത്തുന്ന വനിതാ ഉദ്യോഗസ്ഥർക്ക് പല സ്റ്റേഷനുകളിലും ഓഫിസ് ജോലികൾ മാത്രം നൽകുന്ന പ്രവണത കാണുന്നുണ്ട്. വനിതകളായ നിരവധി സി.പി.ഒമാർ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും നേടിയവരാണ്. ടൂറിസം പൊലീസിലേക്ക് നിയോഗിക്കപ്പെടുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ല പൊലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ ആവശ്യമായ പരിശീലനം നൽകുന്നതിനും ബെഹ്റ നിർദേശം നൽകി.
Next Story