Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:06 AM GMT Updated On
date_range 2018-04-12T10:36:00+05:30വരാപ്പുഴയിലെ കസ്റ്റഡി മരണം: എല്ലാ ആരോപണങ്ങളും പരിശോധിക്കും ^ഡി.ജി.പി
text_fieldsവരാപ്പുഴയിലെ കസ്റ്റഡി മരണം: എല്ലാ ആരോപണങ്ങളും പരിശോധിക്കും -ഡി.ജി.പി തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി മരണം സംബന്ധിച്ച എല്ലാ ആരോപണങ്ങളും പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ. മാധ്യമങ്ങളാണ് പാലകാര്യങ്ങളും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് പ്രത്യേകസംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. അത്ര പ്രയാസകരമായ അന്വേഷണമല്ല ഈ കേസിലുള്ളത്. മറ്റ് കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. അതേസമയം, മടവൂർ രാജേഷ് വധക്കേസ് വിദേശത്ത് താമസിക്കുന്നവരുമായി ബന്ധപ്പെട്ടതാണെന്ന സംശയം ഉയർന്നതിനാൽ കുറേക്കൂടി സങ്കീർണസ്വഭാവമുള്ള കേസാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Next Story