Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:27 AM GMT Updated On
date_range 2018-04-11T10:57:00+05:30ആര്യങ്കാവിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം
text_fieldsകൊല്ലം: ആര്യങ്കാവിൽ താംബരം എക്സ്പ്രസ് ഉൾപ്പെടെ പുനലൂർ-ചെങ്കോട്ട റെയിൽപാതയിലൂടെ ഓടുന്ന എല്ലാ െട്രയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. േപ്രമചന്ദ്രൻ എം.പി റെയിൽവേ കോച്ചിങ് എക്സിക്യൂട്ടിവ് ഡയറക്ടർ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, മധുര ഡിവിഷനൽ മാനേജർ എന്നിവർക്ക് നിവേദനം നൽകി. ആര്യങ്കാവ് ശ്രീധർമ ശാസ്താക്ഷേത്രം ഉൾപ്പെടെ ശബരിമല തീർഥാടനവുമായി ബന്ധമുള്ളതും വാണിജ്യവും സാംസ്കാരികവുമായി ഏറെ പ്രത്യേകതയുമുള്ള ആര്യങ്കാവിൽ സ്റ്റോപ് അത്യാവശ്യമാണ്. ഗേജ്മാറ്റ പ്രവൃത്തികൾ ആരംഭിക്കുന്നതിനുമുമ്പ് െട്രയിൻ സർവിസിൽ ആര്യങ്കാവിന് പ്രത്യേക പരിഗണന നൽകി സ്റ്റോപ് അനുവദിച്ചിരുന്നു. ആര്യങ്കാവിെൻറ സവിശേഷതകളും പ്രദേശവാസികളുടെ ആവശ്യവും കണക്കിലെടുത്ത് എല്ലാ െട്രയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്ന് നിേവദനത്തിൽ ആവശ്യപ്പെടുന്നു.
Next Story