Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവധിക്കാല ക്യാമ്പ്

അവധിക്കാല ക്യാമ്പ്

text_fields
bookmark_border
കരുനാഗപ്പള്ളി: ജവഹര്‍ ബാലജനവേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുലശേഖരപുരത്ത് 'കുട്ടിക്കൂട്ടം- 2018' ഏകദിന നടത്തി. ജെ.ബി.വി ജില്ല വൈസ് ചെയര്‍മാന്‍ എന്‍. രാജു അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് നീലികുളം സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ചെയര്‍മാന്‍ എസ്. ചന്ദ്രബാബു സന്ദേശം നല്‍കി. ബിനിൽ അനിൽ, ബൈജു ആലപ്പാട്, മേടയില്‍ ശിവപ്രസാദ്, വിനോദ് പിച്ചിനാട്ട്, യൂസുഫ്കുഞ്ഞ്, റഹിയാനത്ത്, കെ.എസ്. പുരം സത്താര്‍, പെരുമാനൂര്‍ രാധാകൃഷ്ണന്‍, കളീക്കല്‍ ശ്രീകുമാരി, അഞ്ജലിരഘു, അന്‍സര്‍, ബീനാവിക്രമന്‍, ഷീലാചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗാനരചയിതാവ് ജോസ്‌ടൈറ്റസ് കുട്ടികളും കവിതയും വിഷയത്തില്‍ ക്ലാസ് നയിച്ചു. വൈകീട്ട് നാലിന് ജവഹര്‍ബാലജനവേദി കുട്ടികള്‍ അവതരിപ്പിച്ച നൃത്തസംഗീത പരിപാടി നടന്നു. കലാപരിപാടികള്‍ക്ക് സന്ധ്യ, സജിത, കൃഷ്ണനന്ദ, മൃദുനന്ദ, യദുകൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പ് അവലോകത്തിന് ശേഷം കുട്ടികളുടെ ജില്ല കമ്മിറ്റി രൂപവത്കരിച്ചു. പ്രസിഡൻറായി കുമാരി അഞ്ജലിരഘു കവിയില്‍ തെക്കതില്‍ നീലികുളത്തിനെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story