Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവി​െൻറ മരണം:...

യുവാവി​െൻറ മരണം: സഹപ്രവർത്തക അറസ്​റ്റിൽ

text_fields
bookmark_border
കോവളം: ദേഹത്ത് തിളച്ചവെള്ളം വീണ് പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ യുവാവ് മരിച്ച കേസിൽ സഹപ്രവർത്തകയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കമുകിൻകുഴി സ്വദേശിനിയായ നാദിറ(30)യെ ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലം ഇടയാർ മണലി വീട്ടിൽ ബാബു (36) ആണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ മാർച്ച് 18ന് മരിച്ചത്. ഫെബ്രുവരി 19നാണ് സംഭവം. ബാബു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തതായി കോവളം എസ്.ഐ അജിത്കുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story