Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:08 AM GMT Updated On
date_range 2018-04-11T10:38:59+05:30പ്രവാസി മലയാളികളുടെ രക്ഷകനായിരുന്നു എ.പി. അസ്ലം ^സ്പീക്കർ
text_fieldsപ്രവാസി മലയാളികളുടെ രക്ഷകനായിരുന്നു എ.പി. അസ്ലം -സ്പീക്കർ തിരുവനന്തപുരം: പ്രവാസി മലയാളികളുടെ രക്ഷകനായിരുന്നു എ.പി. അസ്ലം എന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. വളരെ ചുരുങ്ങിയ കാലയളവിൽ ഒരു ആയുസ്സിൽ ചെയ്തുതീർക്കാൻ കഴിയുന്നതിനുമപ്പുറമുള്ള കാര്യങ്ങൾ ചെയ്ത മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും സ്പീക്കർ പറഞ്ഞു. ക്ഷേമാ ഫൗണ്ടേഷെൻറ 2017 ലെ എ.പി. അസ്ലം പ്രതിഭാ പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ-സാംസ്കാരികരംഗത്തെ സംഭാവനക്ക് ക്ഷേമാ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എ.പി. അസ്ലം പ്രതിഭാപുരസ്കാരം എം.കെ സാനുവും വ്യവസായ-വാണിജ്യരംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾ നടത്തിവരുന്ന പ്രവാസി ഇന്ത്യക്കാർക്കുള്ള എ.പി. അസ്ലം പുരസ്കാരം ശോഭാ ഗ്രൂപ്പിെൻറയും ശ്രീകുറുംബ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിെൻറയും ചെയർമാനായ പി.എൻ.സി. മേനോനും ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ എ.പി. അസ്ലം അച്ചീവ്മെൻറ് അവാർഡ് കോഴിക്കോട് സി. എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ ചാരിറ്റബിൾ സെൻററും മികച്ച സാമൂഹിക പ്രവർത്തകർക്കായി ഏർപ്പെടുത്തിയ ആനപ്പടിക്കൽ പുരസ്കാരം മലപ്പുറം ബിസ്മി കൾച്ചറൽ സെൻറർ ജനറൽ സെക്രട്ടറി മച്ചിലങ്ങത്ത് ബഷീറും ഏറ്റുവാങ്ങി. 25,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ രക്ഷാധികാരി ജി. മാഹീൻ അബൂബക്കർ അധ്യക്ഷതവഹിച്ചു. മന്ത്രി കെ.ടി. ജലീൽ, അസ്ലം അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ജോർജ് ഓണക്കൂർ, പന്തളം സുധാകരൻ, കെ.കെ അബ്ദുൽ സലാം, മരുതംകുഴി സതീഷ്, റാഷിദ്, ഇ.എം. നജീബ്, ജി.പി. പത്മകുമാർ, എം.എ. റസാഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Next Story