Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:05 AM GMT Updated On
date_range 11 April 2018 5:05 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
തിരുവനന്തപുരം: വെള്ളയമ്പലം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജവഹര്‍ പാര്‍ക്ക്. ഐ.എ.എസ്, ജവഹര്‍ നഗര്‍ പ്രദേശങ്ങളിലും ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. ശ്രീവരാഹം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ഈഞ്ചയ്ക്കല്‍ ട്രാന്‍സ്ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പൂജപ്പുര വൈദ്യുതി സെക്ഷന്‍ പരിധിയില്‍ മധുപാലം, മാടമ്പന, വിഷ്ണുക്ഷേത്രം, മുട്ടാര്‍, തൊണ്ടുകടവ്, ആഴാങ്കല്‍, അരകം എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. കാച്ചാണി വൈദ്യുതി സെക്ഷന്‍ പരിധിയില്‍ മഠത്തുവിളാകം, മണികണ്ഠേശ്വരം എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. ഇരുമ്പിെൻറ തോട്ടി ഉപയോഗിക്കുന്നത് തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിെൻറ വെള്ളയമ്പലം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനുകളുടെ സമീപത്തായി നില്ക്കുന്ന മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളില്‍ നിന്നും ഫലമെടുക്കാന്‍ ഇരുമ്പിെൻറയോ അലുമിനിയത്തിെൻറയോ തോട്ടി ഉപയോഗിക്കുന്നത് വൈദ്യുതി അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സെക്ഷനോഫീസുമായി ബന്ധപ്പെട്ട് ലൈന്‍ ഓഫ് ചെയ്ത് വൈദ്യുതി ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഫലവൃക്ഷങ്ങളില്‍ നിന്നും ഫലം പറിച്ചെടുക്കാവൂ എന്ന് അസിസ്റ്റൻറ് എന്‍ജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story