Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.എം. സണ്ണി സ്​മാരക...

പി.എം. സണ്ണി സ്​മാരക സമിതി പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: അമ്പലത്തറ കോൺഗ്രസ് മണ്ഡലം പ്രസിഡൻറും ഡി.സി.സി അംഗവുമായിരുന്ന പി.എം. സണ്ണിയുടെ സ്മരണാർഥം ജില്ല കേന്ദ്രീകരിച്ച് സ്മാരക സമിതി രൂപവത്കരിച്ചു. പ്രസ്ക്ലബ് ഹാളിൽ ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. നിസ്വാർഥ രാഷ്ട്രീയ പ്രവർത്തനത്തിന് മാതൃകയായിരുന്നു പി.എം. സണ്ണിയെന്ന് അദ്ദേഹം പറഞ്ഞു. എം. ഹലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. പി.കെ. വേണുഗോപാൽ, എ. മുജീബ്റഹ്മാൻ, പുഞ്ചക്കരി വി. ശ്രീകണ്ഠൻനായർ, സുനിൽഖാൻ, ചാല നാസർ, എസ്. ബാഹു എന്നിവർ സംസാരിച്ചു. ഫുട്ബാൾ താരം ജോബി ജസ്റ്റിനെ കെ.എസ്.ഇ.ബി നിലനിർത്തണം; വി.എസ്. ശിവകുമാർ മന്ത്രിക്ക് കത്ത് നൽകി തിരുവനന്തപുരം: വെട്ടുകാട് സ്വദേശിയും കെ.എസ്.ഇ.ബി ജീവനക്കാരനും മികച്ച ഫുട്ബാൾ താരവുമായ ജോബി ജസ്റ്റിന് അവധി കാലാവധി ദീർഘിപ്പിച്ചുനൽകി ബോർഡിൽതന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് വി.എസ്. ശിവകുമാർ എം.എൽ.എ മന്ത്രി എം.എം. മണിക്ക് കത്ത് നൽകി. നിയമാനുസൃതം അവധിയെടുത്ത് ഈസ്റ്റ് ബംഗാൾ ക്ലബിനുവേണ്ടി ഇപ്പോൾ കളിക്കുന്ന ജോബിക്ക് അവധി കാലാവധി കഴിഞ്ഞതിനാൽ ജോലിയിൽ പ്രവേശിക്കണമെന്ന് കാണിച്ച് ബോർഡ് മെമ്മോ നൽകിയ സാഹചര്യത്തിലാണ് സ്ഥലം എം.എൽ.എ കൂടിയായ ശിവകുമാർ മന്ത്രിക്ക് കത്ത് നൽകിയത്. ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ വിളപ്പിൽ: വിളപ്പിൽ പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിയിട്ടില്ലാത്തവർക്ക് ഒരവസരം കൂടി നൽകുന്നു. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർ ഇന്നു മുതൽ 15 വരെ വിളപ്പിൽശാല ഗവ.യു.പി സ്കൂളിൽ എത്തി കാർഡ് പുതുക്കാം. അക്ഷയ കേന്ദ്രം വഴി പുതിയ കാർഡിന് അപേക്ഷിച്ചിട്ടുള്ളവരുടെ ഫോട്ടോ എടുക്കലും ഈ ദിവസങ്ങളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്് എൽ. വിജയരാജ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story