Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെങ്ങന്നൂരിൽ...

ചെങ്ങന്നൂരിൽ യു.ഡി.എഫും എൽ.ഡി.എഫും ചേർന്ന് ഒരുസ്ഥാനാർഥിയെ നിർത്തണം -^ശോഭാ സുരേന്ദ്രൻ

text_fields
bookmark_border
ചെങ്ങന്നൂരിൽ യു.ഡി.എഫും എൽ.ഡി.എഫും ചേർന്ന് ഒരുസ്ഥാനാർഥിയെ നിർത്തണം --ശോഭാ സുരേന്ദ്രൻ ഓച്ചിറ: ചെങ്ങന്നൂരിൽ ബി.ജെ.പിക്കെതിരെ യു.ഡി.എഫും എൽ.ഡി.എഫും ചേർന്ന് ഒരു സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിക്കാൻ തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ഓച്ചിറയില്‍ നടന്ന ഭാരതീയ ജനതാ മഹിളാ മോര്‍ച്ച സംസ്ഥാന പഠന ശിബിരത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അവര്‍. കേന്ദ്രത്തില്‍ സീതാറാം യെച്ചൂരിയും രാഹുല്‍ ഗന്ധിയും തോളുരുമ്മി നില്‍ക്കുമ്പോള്‍ ചെങ്ങന്നൂരില്‍ ബി.ജെ.പിക്കെതിരെ രണ്ട് സ്ഥാനാർഥികളുടെ ആവശ്യമില്ല. ഇടത് -വലത് കക്ഷികളുടെ കാപട്യം ജനം തിരിച്ചറിയുമെന്നും അവര്‍ പറഞ്ഞു. മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡൻറ് രേണു സുരേഷ് അധ്യക്ഷത വഹിച്ചു. ജി. ഗോപിനാഥന്‍, ബി. രാധാമണി, എം.എസ്. സുവര്‍ണ, പ്രമീള നായിക്, രാജി പ്രസാദ്, കെ. സജീവന്‍, നിവേദിത എന്നിവര്‍ സംസാരിച്ചു. സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ക്യാമ്പ് കിളികൊല്ലൂര്‍: അച്ചടക്കബോധവും നിർഭയമനസ്സും ഉത്തരവാദിത്ത സമർപ്പണവുമുള്ളവരും തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ക്യാമ്പ് കരിക്കോട് ടി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. അഞ്ചുദിവസം നീളുന്ന ക്യാമ്പിൽ ജില്ലയിലെ 15 സ്കൂളുകളിൽ നിന്നുള്ള 660 കാഡറ്റുകളാണ് പങ്കെടുക്കുന്നത്. കൊല്ലം സിറ്റി പൊലീസ് കമീഷണർ ഡോ. ശ്രീനിവാസ് പതാക ഉയർത്തി. ക്യാമ്പി​െൻറ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ അശോകൻ അധ്യക്ഷത വഹിച്ചു. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിനീതകുമാരി, ബ്ലോക്ക് അംഗം ശോഭന സുനിൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എച്ച്. ഹുസൈൻ, അസി. കമീഷണന്മാരായ, ഷിഹാബുദ്ദീൻ, ജവഹർ ജനാർദ്, ടി.കെ.എം ഹയർ സെക്കൻഡറി പ്രിൻസിപ്പൽ യഹിയ, പൊലീസ് അസോസിയേഷൻ ഭാരവാഹികളായ പ്രശാന്തൻ, ജിജു സി. നായർ എന്നിവർ സംസാരിച്ചു. സ്റ്റുഡൻറ് പൊലീസ് ജില്ല നോഡൽ ഒാഫിസർ വൈ. സോമരാജ് സ്വാഗതവും കിളികൊല്ലൂർ എസ്.എച്ച്.ഒ വിനോദ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story