Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:18 AM GMT Updated On
date_range 2018-04-10T10:48:00+05:30ദമ്പതികളുടെ മരണത്തിൽ ഞെട്ടൽ മാറാതെ വാഴോട്ടുകോണം നിവാസികൾ
text_fieldsവട്ടിയൂർക്കാവ്: . കടിയക്കോണം ലെയിനിൽ ആർഷ നിവാസിൽ റിട്ട. എഫ്.സി.ഐ ഉദ്യോഗസ്ഥൻ മോഹനൻ (64), ഭാര്യ അംബിക (58) എന്നിവരുടെ മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാട്ടുകാർ. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് ദമ്പതികളെ വീടിെൻറ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അംബിക മുറിയിലെ കട്ടിലിലും മോഹനൻ അതേ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. അംബികക്ക് അടുത്തകാലത്തായി ഉണ്ടായ മാനസിക വിഭ്രാന്തി മോഹനനെ തളർത്തിയിരുന്നതായി പരിചയക്കാർ പറയുന്നു. താങ്ങാവുന്നതിലധികം വിഷമങ്ങൾ അനുഭവിച്ചിരുന്നതിൽ നിരാശനായിട്ടാവണം മോഹനൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഫാനിൽ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്. അയൽക്കാരുമായി നല്ല സഹകരണമുള്ളവരായിരുന്നു. സംഭവദിവസം രാവിലെ മുതൽ തന്നെ വീട്ടിൽ ആളനക്കമില്ലാതിരുന്നതായി അയൽവാസികൾ പറഞ്ഞു. അഭിഭാഷകയായ ഇവരുടെ ഏകമകൾ ആർഷാംബിക രാവിലെ മുതൽ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനാൽ അയൽവാസികളെ വിവരമറിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച രാവിലെ വട്ടിയൂർക്കാവ് പൊലീസ് സബ് ഇൻസ്പെക്ടർ മുരളീകൃഷ്ണെൻറ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതശരീരങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. പൊതുദർശനത്തിനു െവച്ച ശേഷം വൈകീട്ട് അഞ്ചോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു.
Next Story