Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:14 AM GMT Updated On
date_range 10 April 2018 5:14 AM GMTസംസ്ഥാനത്ത് കൃഷിവകുപ്പിെൻറ 1105 വിഷുച്ചന്തകൾ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷിവകുപ്പിെൻറ 1105 വിഷുച്ചന്തകൾ. വിഷുവുമായി ബന്ധപ്പെട്ട് 13,14 തീയതികളിലായിരിക്കും കൃഷി വകുപ്പ് - കുടുംബശ്രീ, ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെയാണ് വിഷുക്കണി 2018 എന്ന പേരിൽ ചന്ത നടത്തുന്നത്. കർഷകർ ഉൽപാദിപ്പിക്കുന്ന പഴം, പച്ചക്കറി, ഉൽപന്നങ്ങൾ ന്യായവില നൽകി നേരിട്ട് സംഭരിച്ച് ഉപഭോക്താക്കൾക്ക് ഗുണമേന്മയുളളതും സുരക്ഷിതവുമായ കാർഷികോൽപന്നങ്ങൾ, മിതമായ നിരക്കിൽ നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു. കർഷകരിൽനിന്ന് 10 ശതമാനം അധികം വില നൽകി സംഭരിക്കുന്ന നാടൻ പഴം -പച്ചക്കറികൾ 30 ശതമാനം വരെ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. നല്ലകൃഷി സമ്പ്രദായങ്ങൾ പാലിച്ചുകൊണ്ട് കൃഷി ചെയ്ത നാടൻ ഉൽപന്നങ്ങൾ കേരള ഓർഗാനിക് ബ്രാൻഡ് എന്ന പേരിൽ വിപണിയിൽ എത്തിക്കും. വിഷുച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് വൈകുന്നേരം എറണാകുളം കാക്കനാട്ടുളള ഹോർട്ടികോർപ്പിെൻറ സംഭരണ കേന്ദ്രത്തിൽ മന്ത്രി നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story