Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:14 AM GMT Updated On
date_range 2018-04-10T10:44:59+05:30സ്ഥലമെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണം ^സുധീരൻ
text_fieldsസ്ഥലമെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണം -സുധീരൻ തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധി സമവായത്തിലൂടെ പരിഹരിക്കപ്പെടുന്നതു വരെ സ്ഥലമെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ വി.എം. സുധീരൻ ആവശ്യപ്പെട്ടു. ഇൗമാസം 11ന് ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ദേശീയപാത വികസന നടപടികളെ തുടര്‍ന്ന് ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്‌നങ്ങളുമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്ന സമരസംഘടന പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കുന്നത് ഉചിതമായിരിക്കും. ഇക്കാര്യങ്ങളില്‍ അടിയന്തരമായി അനുകൂല നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story