Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:08 AM GMT Updated On
date_range 2018-04-10T10:38:59+05:30ചരക്കിറക്കാൻ നിയന്ത്രണം ഏര്‍പ്പെടുത്തും
text_fieldsകാട്ടാക്കട: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പകല്‍ സമയങ്ങളില്‍ പ്രധാന റോഡുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ചരക്കിറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും കാട്ടാക്കട താലൂക്കിലെ സർക്കാർ ജീവനക്കാരുടെ വീടുകളിൽ കിണർ റീചാർജിങ് നടത്താൻ താലൂക്ക് വികസന സമിതിയിൽ തീരുമാനമെടുത്തു. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അഞ്ചുചങ്ങല പ്രദേശത്തെ പട്ടയ വിതരണം, മലയിൻകീഴ് താലൂക്കാശുപത്രിയിലെ വികസനത്തിന് തടസ്സമാകുന്ന സ്ഥലപരിമിതി, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണി, കുടിവെള്ള ക്ഷാമം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. താലൂക്ക് വികസന സമിതിയോഗത്തില്‍ പതിവായി പങ്കെുക്കാത്ത കൃഷിവകുപ്പിെൻറ നടപടിയില്‍ ജില്ല ഭരണകൂടത്തിന് റിപ്പോര്‍ട്ട് അയക്കാനും തീരുമാനിച്ചു. തഹസിൽദാർമാരായ കെ.പി. ജയകുമാർ, ഷീജാ ബീഗം (ഭൂരേഖ), ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, അംഗങ്ങൾ, രാഷ്ട്രീയ സംഘടന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Next Story