Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാർഷികാഘോഷം

വാർഷികാഘോഷം

text_fields
bookmark_border
കുന്നിക്കോട്: ആവണീശ്വരം പി.ആർ.എൻ.എം പബ്ലിക് സ്കൂളി​െൻറ നടത്തി. ഡോ. സൈനുദീൻ പട്ടാഴി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ. പത്മഗിരീഷ് അധ്യക്ഷത വഹിച്ചു. വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനി സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ എ. സജീദ്, ആശ ബിജു, എ. നവാബ്, ജെ. ഇല്യാസ്, ദീപാ കൃഷ്ണൻ, ദീലിപ് ലാൽ, സലിം തുണ്ടിൽ, ഉണ്ണികൃഷ്ണൻ, യൂനുസ്, ഷാഹുൽ ഹമീദ് ലബ്ബ, പ്രിയംവദ, കെ.ബി. റാണി കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ബി.എം. ഇസ്മയിൽ കുഞ്ഞ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ശക്തമായ കാറ്റിലും മഴയിലും നിരവധി കാര്‍ഷികവിളകള്‍ നശിച്ചു പത്തനാപുരം: ശക്തമായ കാറ്റിലും മഴയിലും നിരവധി കാര്‍ഷികവിളകള്‍ നശിച്ചു. പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലാണ് കഴിഞ്ഞദിവസം രാത്രിയിലെ കാറ്റ് നാശം വിതച്ചത്. താഴത്തുവടക്ക്, നടുത്തേരി, കന്നിമേല്‍, തെക്കേത്തേരി എന്നിവിടങ്ങളിലെ പത്തോളം കര്‍ഷകര്‍ക്കാണ് കൃഷിനാശമുണ്ടായത്. മിക്കമേഖലയിലും വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. താഴത്തുവടക്ക് സ്വദേശിയായ ബഷീറി​െൻറ പുരയിടത്തില്‍നിന്ന് പാകമായ നിരവധി വാഴകള്‍ നിലംപൊത്തി. നടുത്തേരി ശ്രീദേവിയമ്മയുടെ ഉടമസ്ഥതയിലുള്ള റബര്‍മരങ്ങള്‍ വ്യാപകമായി കടപുഴകി. ഏകദേശം പത്ത് ലക്ഷത്തിലധികം രൂപയുടെ കൃഷിനാശമാണ് മേഖലയിലുണ്ടായത്. പഞ്ചായത്ത് അധികൃതരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൃഷിനാശം വിലയിരുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story