Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:20 AM GMT Updated On
date_range 2018-04-09T10:50:55+05:30നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ സ്വകാര്യ ബസിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്്
text_fieldsകൊട്ടാരക്കര: നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ സ്വകാര്യ ബസിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 5.30ഓടെ കൊട്ടാരക്കര അവണൂർ ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയിൽനിന്ന് കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് അവണൂർ ജങ്ഷനിൽ നിർത്തി ആളെ ഇറക്കവെ അതേ ദിശയിൽ കൊട്ടാരക്കരയിലേക്ക് വന്ന തമ്പുരാട്ടി എന്ന സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിെൻറ പിറകിലിടിക്കുകയായിരുന്നു. പരിക്കേറ്റ സ്വകാര്യ ബസിലെ യാത്രക്കാരായ തടിക്കാട് ശ്രീനാഥ് ഭവനിൽ കൃഷ്ണമ്മ (48), ആവണീശ്വരം ഷീബാ ഭവനിൽ ബ്രിജിത് വിജയൻ (50), ചക്കുവരക്കൽ തുമ്പക്കാട്ട് പടിഞ്ഞാറ്റേതിൽ സുമതിയമ്മ (47), ആയൂർ ചൂല വെള്ളതെറ്റി പുത്തൻ വീട്ടിൽ ശ്രീജ (40) എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിെൻറ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പരിക്കേറ്റ യാത്രക്കാർ പറഞ്ഞു. ബസ് ജീവനക്കാർ ആശുപത്രിയിലാക്കി മുങ്ങിയതിനെ തുടർന്ന് സ്കാനിങ്ങിനും മറ്റും പണമില്ലാതെ പരിക്കേറ്റവർ വലഞ്ഞു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. സേവാഭാരതി യൂനിറ്റ് ഉദ്ഘാടനം കൊട്ടാരക്കര: കേരളത്തില്‍ ഭക്ഷണം കിട്ടാതെ വലയുന്നവരും വെള്ളംകുടിച്ച് വിശപ്പടക്കുന്നവരും ധാരാളമുെണ്ടന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കമാര്‍ പറഞ്ഞു. കൊട്ടാരക്കരയില്‍ സേവാഭാരതി യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടിണിയകറ്റാന്‍ ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന പദ്ധതികളാണാവശ്യം. വിശക്കുന്നവെൻറ മുന്നില്‍ ഭക്ഷണത്തിെൻറ രൂപത്തിലാണ് ദൈവമെത്തുന്നത്. മയക്കുമരുന്ന് ഉപയോഗം നമ്മുടെ യുവതലമുറയെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇതിെൻറ വേരുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ സേവാഭാരതി പോലുള്ള സംഘടനകള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവാഭാരതി സംസ്ഥാന പ്രസിഡൻറ് കെ.വി. ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എന്‍.എന്‍. മുരളി അധ്യക്ഷത വഹിച്ചു. ഡോ. കെ. പ്രസന്നമൂര്‍ത്തി, ഡോ. ബി.എസ്. പ്രദീപ്, ആര്‍. ദിവാകരന്‍, ഡോ. ശ്രീഗംഗ, സി. വിജയകുമാര്‍, ആര്‍. അമ്പിളി, സജികുമാര്‍, ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു.
Next Story