Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാട്ടര്‍ കളര്‍...

വാട്ടര്‍ കളര്‍ പെയിൻറിങ്​ മത്സരം സംഘടിപ്പിക്കുന്നു

text_fields
bookmark_border
കൊട്ടാരക്കര: ഫയര്‍ഡേ ആചരണത്തോടനുബന്ധിച്ച് കൊട്ടാരക്കര അഗ്നിരക്ഷാ നിലയം കുട്ടികള്‍ക്കായി വാട്ടര്‍ കളര്‍ പെയിൻറിങ് മത്സരം സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ 10ന് കൊട്ടാരക്കര അഗ്നിരക്ഷാ നിലയത്തില്‍ സബ്ജൂനിയര്‍ വിഭാഗം (നാലാം ക്ലാസ് വരെ) ജൂനിയര്‍ വിഭാഗം (അഞ്ച് മുതല്‍ എഴാം ക്ലാസ് വരെ) സീനിയര്‍ വിഭാഗം (എട്ട് മുതല്‍ 12ാം ക്ലാസ് വരെ) കുട്ടികളുടെ ചിത്ര രചന മത്സരം (വാട്ടര്‍ കളര്‍) നടത്തും. വിജയികളാകുന്നവരെ കൊല്ലം അഗ്നിരക്ഷാ നിലയത്തില്‍ 13ന് രാവിലെ 10ന് നടക്കുന്ന ജില്ല മത്സരത്തില്‍ പങ്കെടുപ്പിക്കും പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ ബുധനാഴ്ച രാവിലെ 10ന് സ്കൂള്‍ ഐഡൻറിറ്റി കാര്‍ഡുമായി കൊട്ടാരക്കര അഗ്നിരക്ഷാ നിലയത്തില്‍ എത്തണം. ഫോൺ: 0474-2650500. കഥ പറഞ്ഞ് കവിത ചൊല്ലി കളിചിരികളുമായി ബാലവേദി സഹവാസ ക്യാമ്പിന് തുടക്കമായി കൊട്ടാരക്കര: താലൂക്ക് ലൈബ്രറി കൗൺസിലി​െൻറ ബാലവേദി സഹവാസ ക്യാമ്പ് 'ചങ്ങാതിക്കൂട്ടം 2018' ന് തുടക്കമായി. വെണ്ടാർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാര ജേതാവും ഗ്രന്ഥാലോകം അസി. എഡിറ്ററുമായ എസ്.ആർ. ലാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജെ.സി. അനിൽ, സെക്രട്ടറി പി.കെ. ജോൺസൺ, സംഘാടക സമിതി പ്രസിഡൻറ് രാജൻ ബോധി, സെക്രട്ടറി ആർ. വാസുദേവൻപിള്ള, വാർഡ് അംഗം ആർ.എസ്. ശ്രീകല, പഞ്ചായത്ത് നേതൃസമിതി കൺവീനർ ആർ. പ്രഭാകരൻ നായർ, മുൻ പഞ്ചായത്ത് അംഗം ജി. സേമശേഖരൻ നായർ എന്നിവർ മുഖ്യതിഥികളായി. തുടർന്ന് നാടക പ്രവർത്തകൻ രാജു കോലിയക്കോടി​െൻറ 'ഇത്തിരി നേരം ഒത്തിരി കാര്യം' ക്ലാസ് നടന്നു. യുവകവി സുമേഷ് കൃഷ്ണൻ കവിതാ പഠന ക്ലാസ് നയിച്ചു. വൈകീട്ട് മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തിലേക്ക് പഠന യാത്ര നടത്തി. അബു പാലാഴിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും കുട്ടികൾക്കായി അരങ്ങേറി. ഞായറാഴ്ച വൈകീട്ട് സമാപന സമ്മേളനം പി. െഎഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story