Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:29 AM GMT Updated On
date_range 8 April 2018 5:29 AM GMTപ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ
text_fieldsbookmark_border
പൂവാർ: . പൂവാർ ഇ.എം.എസ് കോളനിയിൽ സെയ്ദലി(23)യെയാണ് വടക്കാഞ്ചേരി പൊലീസ് പിടികൂടിയത്. വടക്കാഞ്ചേരി സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പീഡിപ്പിച്ചശേഷം ഇയാൾ ഒഴിഞ്ഞ് മാറാനുള്ള ശ്രമവും നടത്തി. എന്നാൽ പീഡനത്തിന് ഇരയായ പെൺകുട്ടിയും സഹോദരിയും വടക്കാഞ്ചേരിയിൽനിന്ന് വീട്ടുകാർ അറിയാതെ കഴിഞ്ഞദിവസം സെയ്ദലിയെ അന്വേഷിച്ച് പൂവാറിൽ എത്തുകയായിരുന്നു. ഇയാളെ കണ്ടെത്തിയെങ്കിലും പെൺകുട്ടിയെ സ്വീകരിക്കാൻ സെയ്ദലി തയാറായില്ല. തുടർന്ന് ഒപ്പമുണ്ടായിരുന്ന സഹോദരി ആത്മഹത്യശ്രമവും നടത്തി. ഇതെത്തുടർന്നാണ് സംഭവം പുറത്തായത്. ഇതിനിടെ പൊലീസ് എത്തി സെയ്ദലിയെ പിടികൂടുകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച് പെൺകുട്ടിയെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. സെയ്ദലിയുമായി പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ വിവാഹം തീരുമാനിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇയാൾ ഒഴിഞ്ഞ് മാറാൻ ശ്രമം നടത്തിയതിനാലാണ് പെൺകുട്ടി സഹോദരിയെകൂട്ടി പൂവാറിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story