Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:14 AM GMT Updated On
date_range 2018-04-08T10:44:59+05:30എം.ജി സർവകലാശാലയുടെ സംവരണവിരുദ്ധത അവസാനിപ്പിക്കണം -^ഫ്രറ്റേണിറ്റി മൂവ്മെൻറ്
text_fieldsഎം.ജി സർവകലാശാലയുടെ സംവരണവിരുദ്ധത അവസാനിപ്പിക്കണം --ഫ്രറ്റേണിറ്റി മൂവ്മെൻറ് തിരുവനന്തപുരം: എം.ജി യൂനിവേഴ്സിറ്റിയിൽ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം ഉറപ്പുവരുത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ. സോഷ്യൽ സയൻസ് പഠനവകുപ്പിലെ എം.ഫിൽ സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് അർഹതപ്പെട്ട സംവരണസീറ്റ് അട്ടിമറിച്ചിരിക്കുകയാണ്. 2016ൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചാണ് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത്. ഇൗവർഷം റോസ്റ്റർ സിസ്റ്റം നടപ്പാക്കിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് എന്നാണ് അധികൃതരുടെ നിലപാട്. റോസ്റ്റർ സിസ്റ്റം കോഴ്സുകളുടെ പ്രവേശനത്തിനും എസ്.സി/എസ്.ടി സംവരണശതമാനത്തിനും ബാധകമല്ല. എം.ഫിൽ/പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നൽകുമ്പോൾ ഡിപ്പാർട്ട്മെൻറുകൾ കേന്ദ്ര/സംസ്ഥാന സംവരണ പോളിസി പാലിക്കണമെന്ന യു.ജി.സി മാർഗനിർദേശം നിലനിൽക്കെയാണ് എം.ജി യൂനിവേഴ്സിറ്റി സോഷ്യൽ സയൻസ് പഠനവകുപ്പ് സംവരണ അട്ടിമറി നടത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം അറിയിച്ചു.
Next Story