Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനാധിപത്യത്തി​െൻറ...

ജനാധിപത്യത്തി​െൻറ സ്വാതന്ത്ര്യം മുസ്​ലിംകൾക്കും അനുവദിക്കണം ^വിസ്​ഡം സെമിനാർ

text_fields
bookmark_border
ജനാധിപത്യത്തി​െൻറ സ്വാതന്ത്ര്യം മുസ്ലിംകൾക്കും അനുവദിക്കണം -വിസ്ഡം സെമിനാർ തിരുവനന്തപുരം: കേരളത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലും നാണിപ്പിക്കുംവിധം മുസ്ലിംകളുടെ ആവിഷ്കാരസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുകയാണെന്ന് വിസ്ഡം ജില്ലാ സെമിനാർ. ജനാധിപത്യത്തി​െൻറ സ്വാതന്ത്ര്യം മുസ്ലിംകൾക്കും അനുവദിക്കണമെന്നും സെമിനാറിൽ ആവശ്യം ഉയർന്നു. മതവേദികളിൽ മതപരമായ കർമശാസ്ത്രം പോലും പഠിപ്പിക്കാൻ സാധ്യമല്ലാത്തരീതിയിൽ സാഹചര്യങ്ങൾ സംജാതമാവുകയാണ്. സ്ത്രീ വിവസ്ത്രയാകുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന പുതിയ വ്യാഖ്യാനം പാശ്ചാത്യ സംസ്കാരത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണ്. കലാപങ്ങൾ ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന സംഘങ്ങൾ നമ്മുടെ രാഷ്ട്രത്തിന് ഭീഷണിയാണ്. വർഗീയധ്രുവീകരണം ജനാധിപത്യത്തിന് ഭീഷണിയാണെന്നും കുടുംബശ്രീയും അയൽക്കൂട്ടവും വഴി വർഗീയതക്കെതിരെ സർക്കാർതന്നെ ജനങ്ങളെ ബോധവത്കരിച്ചില്ലെങ്കിൽ ഭാവിതലമുറ അപകടത്തിലാകുമെന്നും സെമിനാർ വിലയിരുത്തി. ഗാന്ധിപാർക്കിൽ നടന്ന സമ്മേളനം വിസ്ഡം ഒാർഗനൈസേഷൻ ജില്ലാ പ്രസിഡൻറ് പ്രഫ. അബ്ദു റഷീദ് ഉദ്ഘാടനം ചെയ്തു. എം. വിൻസ​െൻറ് എം.എൽ.എ, വിസ്ഡം യൂത്ത്വിങ് ജില്ലാ സെക്രട്ടറി ഹാറൂൺ വള്ളക്കടവ്, വിസ്ഡം ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുല്ല കേശവദാസപുരം എന്നിവർ സംസാരിച്ചു. 'സമകാലിക കേരളവും മുസ്ലിംകളും' എന്ന വിഷയത്തിൽ അബ്ദു റഷീദ് കുട്ടമ്പൂരും 'മാറുന്ന ലോകവും മാറാത്ത മൂല്യങ്ങളും എന്ന വിഷയത്തിൽ മുജാഹിദ് ബാലുശ്ശേരിയും പ്രഭാഷണങ്ങൾ നടത്തി. വിസ്ഡം ജില്ലാ സെക്രട്ടറി നസീർ വള്ളക്കടവ് സ്വാഗതവും ഷഹീർ വലിയവിള നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story