Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'അറബിക് സർവകലാശാല:...

'അറബിക് സർവകലാശാല: സർക്കാർ നിലപാട് വ്യക്തമാക്കണം'

text_fields
bookmark_border
കൊല്ലം: കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പാക്കുന്ന വിഷയത്തിൽ കേരള സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കടയ്ക്കൽ എം.എസ്.എം അറബിക് കോളജി​െൻറ 23ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സച്ചാർ കമ്മിറ്റി റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ പാലോളി കമ്മിറ്റി ശിപാർശ ചെയ്ത അറബിക് സർവകലാശാല സ്ഥാപിക്കുന്നതിൽ അലംഭാവം തുടരുന്നത് പ്രതിഷേധാർഹമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം കാഷ്യു െഡവലപ്മ​െൻറ് കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. എം.എസ്. മൗലവി അധ്യക്ഷതവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.എ. സമദ് മുഖ്യപ്രഭാഷണവും ഡോ. തോപ്പിൽ ഫസിലുദ്ദീൻ സമ്മാനവിതരണവും നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് ഇ.കെ. സിറാജുദ്ദീൻ, ജാമിഅ ഹുദൈബിയ ചെയർമാൻ പുലിപ്പാറ റഹ്മത്തുല്ല മൗലവി, എസ്. നിഹാസ് കടയ്ക്കൽ, മുൻ ജില്ല ജയിൽ സൂപ്രണ്ട് എ.എ. ഹമീദ്, അബ്ദുറഹ്മാൻ മൗലവി, എം. കാമിലുദ്ദീൻ എന്നിവർ സംസാരിച്ചു. ഹാഫിസ് മുർഷിദ് കാട്ടുപുതുശ്ശേരി ഖുർആൻ സന്ദേശം നൽകി. 'അറബിഭാഷാ പഠനസാധ്യതകൾ' ചർച്ചാ സമ്മേളനം എസ്.സി.ആർ.ടി.സി മുൻ കരിക്കുലം മേധാവി ഡോ. കെ.എ. ഗഫൂർ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. തോപ്പിൽ താജുദ്ദീൻ അധ്യക്ഷതവഹിച്ചു. കെ.എ.എം.എ ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ വിഷയം അവതരിപ്പിച്ചു. ഡോ. എ.എം. മുഹമ്മദ് ബഷീർ, യു. അബ്ദുൽ ബാരി, നിഷാദ് റഷാദി, ഇർഷാദ് മന്നാനി, യു. താജുദ്ദീൻ ചിതറ, എ.ആർ. മുഹ്സിന എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഉനൈസ് നിലമേൽ സ്വാഗതവും യു. അഷ്ഫഖ് നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ കലാവിരുന്നുമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story