Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാന സഹകരണ...

സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്‍ സിറ്റിങ്

text_fields
bookmark_border
തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്‍ ജീന ജോസ് 17, 24, 30 തീയതികളില്‍ ജില്ലയിലെ പരാതികള്‍ തിരുവനന്തപുരം ഓംബുഡ്‌സ്മാന്‍ ഓഫിസിൽ സിറ്റിങ് നടത്തും. പരാതികള്‍ നേരിട്ടും സ്വീകരിക്കും. പത്താംതരം ടീച്ചേഴ്‌സ് ബാങ്ക്: അധ്യാപകരെ ആവശ്യമുണ്ട് തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പത്താംതരം തുല്യത കോഴ്‌സില്‍ പഠിപ്പിക്കാന്‍ തയാറാക്കുന്ന ടീച്ചേഴ്‌സ് ബാങ്കിലേക്ക് ജില്ലയില്‍ അധ്യാപകരെ ആവശ്യമുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹികശാസ്ത്രം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ അംഗീകൃത ബിരുദവും ബി.എഡ് യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. മണിക്കൂറിന് 175 രൂപ പ്രതിഫലം നല്‍കും. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജില്ല സാക്ഷരതാ മിഷന്‍ ഓഫിസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0471 2556740, 9961477376.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story