Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:21 AM GMT Updated On
date_range 2018-04-07T10:51:00+05:30ഓഖി: കാണാതായവരുടെ ആശ്രിതർക്കുള്ള ധനസഹായവിതരണം 10ന്
text_fieldsതിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കാണാതായ 91 മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള ധനസഹായം 10ന് വൈകീട്ട് വെട്ടുകാട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും. കാണാതായവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് രേഖകളും വിവരങ്ങളും ശേഖരിച്ചത്. ആശ്രിതരെ ബുദ്ധിമുട്ടിക്കാതെ നടപടി അതിവേഗം പൂർത്തീകരിക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. തിരുവനന്തപുരം താലൂക്കിൽനിന്ന് കാണാതായ 34 മത്സ്യത്തൊഴിലാളികളുടെ 127 ആശ്രിതർക്കും നെയ്യാറ്റിൻകര താലൂക്കിൽനിന്ന് കാണാതായ 57 മത്സ്യത്തൊഴിലാളികളുടെ 225 പേർക്കുമാണ് ധനസഹായം നൽകുക. ധനസഹായവിതരണ നടത്തിപ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. വെട്ടുകാട് നടന്ന യോഗത്തിൽ എ.ഡി.എം ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. കാണാതായവരുടെ ആശ്രിതർക്ക് ധനസഹായം സ്വീകരിക്കുന്നതിന് എത്താനും തിരികെപോകാനും വാഹനസൗകര്യമടക്കം ഏർപ്പെടുത്തും. നഗരസഭ കൗൺസിലർമാരായ സോളമൻ വെട്ടുകാട്, മേരി ലില്ലി രാജാസ്, ഡെപ്യൂട്ടി കലക്ടർ അനു എസ്. നായർ, തഹസിൽദാർ ജി.കെ. സുരേഷ്, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Next Story