Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:05 AM GMT Updated On
date_range 2018-04-07T10:35:59+05:30പ്രേംനസീർ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsതിരുവനന്തപുരം: പ്രേംനസീർ സുഹൃദ് സമിതി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച മാധ്യമ പരമ്പരക്കുള്ള പുരസ്കാരം 'മാധ്യമം' കോഴിക്കോട് യൂനിറ്റ് ലൈബ്രേറിയൻ സ്വാലിഹ് കക്കോടിക്കും മാനവശ്രേഷ്ഠാ പുരസ്കാരം ചാല വാർഡ് കൗൺസിലർ എസ്.കെ.പി. രമേഷിനും നിത്യവസന്തം പുരസ്കാരം നടി വിധുബാലക്കും സമ്മാനിച്ചു. പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രേംനസീർ നവതി ആഘോഷമായ 'നിത്യവസന്തം - 2018' ൽ െവച്ച് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പുരസ്കാര വിതരണം നിർവഹിച്ചു. നവതി ആഘോഷം ഡി.കെ. മുരളി എം.എൽ.എയുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. 'മാധ്യമം' ദിനപത്രത്തിൽ 2017 സെപ്റ്റംബർ 23 മുതൽ 26 വരെ പ്രസിദ്ധീകരിച്ച 'നിരാശ്രയം ഭിന്ന ജീവിതം' എന്ന പരമ്പരയാണ് സ്വാലിഹിന് അവാർഡ് നേടിക്കൊടുത്തത്. ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഭാരതീയം ചെയർമാൻ കരമന ജയൻ, കൗൺസിലർ വിജയലക്ഷ്മി, നടന്മാരായ കൊല്ലം തുളസി, ഷാനവാസ്, പാലോട് രവി, ഡോ. ജോർജ് ഓണക്കൂർ, തെക്കൻ സ്റ്റാർ ബാദുഷ, കലാപ്രേമി ബഷീർ ബാബു തുടങ്ങിയവർ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് നിത്യഹരിത ഗാന സന്ധ്യ, പ്രേംനസീർ ഗാനങ്ങളുടെ നൃത്താവിഷ്കാരം എന്നിവ നടന്നു.
Next Story