Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദലിത് അവഗണനയുടെ...

ദലിത് അവഗണനയുടെ സ്​മാരകമായി ഭരണിക്കാവ്​ കമ്യൂണിറ്റി ഹാൾ

text_fields
bookmark_border
ദലിത് ഉന്നമനം ലക്ഷ്യമിട്ട് കാൽനൂറ്റാണ്ടുമുമ്പ് നിർമിച്ച കമ്യൂണിറ്റി ഹാൾ ഒരു ദിവസം പോലും പ്രവർത്തിപ്പിക്കാനായിട്ടില്ല. ശാസ്താംകോട്ട: സംസ്ഥാനത്ത് ഗണ്യമായതോതിൽ ദലിതുകൾ അധിവസിക്കുന്ന കുന്നത്തൂർ താലൂക്കിൽ സംസ്ഥാന സർക്കാർ അനുവദിച്ച അഭിമാന സ്ഥാപനം കാടുകയറിയും സാമൂഹികവിരുദ്ധ സേങ്കതമായും കാൽ നൂറ്റാണ്ടായി നശിക്കുന്നു. ഭരണിക്കാവ് ടൗണിന് പടിഞ്ഞാറ് 1990ൽ നിർമിച്ച കമ്യൂണിറ്റി ഹാളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. നാട്ടുകാരനായ പി.കെ. രാഘവൻ പട്ടികജാതി വികസനമന്ത്രിയായിരുന്നപ്പോഴാണ് ദലിത് ഉന്നമനം ലക്ഷ്യമിട്ട് കമ്യൂണിറ്റി ഹാൾ അനുവദിച്ചത്. സംസ്ഥാനത്ത് അന്ന് അനുവദിച്ച നാല് കമ്യൂണിറ്റി ഹാളുകളിൽ ഒന്ന് അദ്ദേഹം കുന്നത്തൂർ താലൂക്കിന് നൽകുകയായിരുന്നു. ദലിത് സമൂഹത്തി​െൻറ വിവാഹം അടക്കമുള്ള പൊതുപരിപാടികൾക്ക് ഉപകാരപ്പെടുംവിധം എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളോടും കൂടിയാണ് കമ്യൂണിറ്റി ഹാൾ പ്രവർത്തനം ആരംഭിച്ചത്. ബാൽക്കണിയും സ്റ്റേജും വിശാലമായ അടുക്കളയുമെല്ലാം ഇതി​െൻറ ഭാഗമായി നിർമിച്ചു. എന്നാൽ, നിർമാണം പൂർത്തിയായ കമ്യൂണിറ്റി ഹാൾ ഒരു ദിവസം പോലും പ്രവർത്തിപ്പിക്കാനായില്ല എന്നതാണ് വസ്തുത. തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന നെയ്ത്ത് സഹകരണസംഘവും സർക്കാറുമായി നിലനിന്ന തർക്കം കമ്യൂണിറ്റി ഹാളി​െൻറ പ്രവർത്തനത്തെ നിയമക്കുരുക്കിൽ തളച്ചിടുകയായിരുന്നു. കമ്യൂണിറ്റി ഹാൾ തുറന്ന് നൽകണമെന്ന കാലങ്ങളായുള്ള ദലിത് വിഭാഗത്തി​െൻറ ആവശ്യത്തിനൊടുവിൽ ശാസ്താംകോട്ട പഞ്ചായത്ത് തനത് ഫണ്ട് ചെലവഴിച്ച് കെട്ടിടത്തി​െൻറ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. ഹാൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാൻ ശാസ്താംകോട്ട പഞ്ചായത്തിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള കോടതി ഉത്തരവും ഇതിനകം വന്നു. എന്നാൽ, ഇപ്പോൾ ശാസ്താംകോട്ട പഞ്ചായത്ത് ഇതെല്ലാം മറന്നമട്ടാണ്. കുന്നത്തൂരിലെ ദലിതുകൾക്കും ഇതര ദുർബലവിഭാഗങ്ങൾക്കും പ്രയോജനപ്പെടുമായിരുന്നൊരു പൊതു സ്ഥാപനമാണ് ഇൗവിധത്തിൽ നശിച്ചുകൊണ്ടിരിക്കുന്നത്. ജോലി ഭാരത്താൽ വീർപ്പുമുട്ടി മൈനാഗപ്പള്ളി വില്ലേജ് ഒാഫിസ് *വിഭജിക്കപ്പെടേണ്ട വില്ലേജുകളുടെ പട്ടികയിലുൾപ്പെട്ടിട്ടും നടപടിയില്ല ശാസ്താംകോട്ട: മൈനാഗപ്പള്ളി വില്ലേജ് വിഭജിക്കണമെന്ന മുറവിളി ശക്തമാകുേമ്പാഴും ജോലി ഭാരത്താൽ വീർപ്പുമുട്ടുകയാണ് ജീവനക്കാർ. സംസ്ഥാനത്ത് വിഭജിക്കപ്പെടേണ്ട 140 വില്ലേജുകളുടെ പട്ടികയിൽ മൈനാഗപ്പള്ളി ഇതിനകം ഉൾപ്പെെട്ടങ്കിലും തുടർനടപടിയില്ലാത്തത് ജനങ്ങളെ വലക്കുകയാണ്. 22 വാർഡുകളുള്ള മൈനാഗപ്പള്ളി കുന്നത്തൂർ താലൂക്കിലെ ഏറ്റവും വലിയ പഞ്ചായത്താണ്. മൈനാഗപ്പള്ളി പഞ്ചായത്ത് മുഴുവനും ഒരൊറ്റ വില്ലേജാണ്. മൈനാഗപ്പള്ളി പഞ്ചായത്ത് ഒാഫിസിൽ സെക്രട്ടറി അടക്കം 20ലധികം ജീവനക്കാർ ഉള്ളപ്പോൾ വില്ലേജിൽ ഒാഫിസർ ഉൾപ്പെടെ അഞ്ച് ജീവനക്കാർ മാത്രമാണുള്ളത്. 40ചതുരശ്ര കിലോമീറ്ററാണ് വില്ലേജി​െൻറ വിസ്തൃതി. ദിനേന വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിന് നാട്ടുകാരാണ് ഒാഫിസിൽ എത്തുന്നത്. രാത്രി വൈകിയും ഒാഫിസിൽ തങ്ങി അധിക ജോലി ചെയ്താണ് ജീവനക്കാർ ഇപ്പോൾ അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നത്. 11 പഞ്ചായത്ത് വാർഡുകൾ മാത്രമുള്ള പടിഞ്ഞാറെ കല്ലട വില്ലേജിലും ഇത്രയും ജീവനക്കാരാണ് ഉള്ളതെന്ന് അറിയുേമ്പാഴാണ് മൈനാഗപ്പള്ളിയിലെ ജീവനക്കാരുടെ ദുരിതം മനസ്സിലാവുക. അരലക്ഷത്തിലധികം ജനസംഖ്യയുള്ള വില്ലേജാണ് മൈനാഗപ്പള്ളി. വില്ലേജ് രണ്ടായി വിഭജിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. വിവിധ സർക്കാർ നൂലാമാലകളിൽപെട്ട് തുടർനടപടി അനിശ്ചിതമായി വൈകുകയാണ്. ഇത് കാരണം മൈനാഗപ്പള്ളിയിലെ ജനങ്ങളും വില്ലേജ് ഒാഫിസിലെ ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story