Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:29 AM GMT Updated On
date_range 2018-04-06T10:59:59+05:30ചർച്ചക്ക് മുമ്പ് മദ്യമൊഴുക്കാനുള്ള ഉത്തരവുകൾ പിൻവലിക്കണം ^വി.എം. സുധീരൻ
text_fieldsചർച്ചക്ക് മുമ്പ് മദ്യമൊഴുക്കാനുള്ള ഉത്തരവുകൾ പിൻവലിക്കണം -വി.എം. സുധീരൻ തിരുവനന്തപുരം: മദ്യനയത്തിൽ ചർച്ചക്ക് തയാറാകുംമുമ്പ് മദ്യമൊഴുക്കാൻ പാകത്തിൽ സർക്കാർ ഇറക്കിയ ഉത്തരവുകൾ പിൻവലിക്കാൻ എക്സൈസ് മന്ത്രി തയാറാകണമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ജനകീയ മദ്യനിരോധനസമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവർജനം നയമായി പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന സർക്കാറാണ് മദ്യമൊഴുക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയടക്കമുള്ള ഭരണപരാജയം മറച്ചുവെക്കാനുള്ള പോംവഴിയാണ് ജനത്തെ മദ്യത്തിെൻറ ആലസ്യത്തിൽ മുക്കാനുള്ള സർക്കാർ ശ്രമമെന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്യശാലകൾ തുറന്നിട്ടും സംസ്ഥാനത്ത് മയക്കുമരുന്നിെൻറ ഉപയോഗം കൂടിയെന്നത് സർക്കാർ നേരത്തെ ഉന്നയിച്ച വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണെന്നും സുധീരൻ പറഞ്ഞു. ജനകീയ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ജി. സൈറസ് അധ്യക്ഷത വഹിച്ചു. പാളയം ഇമാം മൗലവി വി.പി സുഹൈബ്, ഏകലവ്യാശ്രമം സ്വാമി അശ്വതി തിരുനാൾ, വി.എസ് ഹരീന്ദ്രനാഥ്, ഡോ.വി.എൻ. സുഷമ, പാറോട്ടുകോണം പ്രദീപ്, പറയൻകാവ് സലീം, എം.എ കരീം, ജസ്റ്റിൻ ജയരാജ് എന്നിവർ സംസാരിച്ചു.
Next Story