Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:38 AM GMT Updated On
date_range 2018-04-05T11:08:59+05:30പുനലൂർ ^ പൊൻകുന്നം സംസ്ഥാന പാത വികസനത്തിന് 610 കോടിയുടെ പുതിയ എസ്റ്റിമേറ്റ്
text_fieldsപുനലൂർ - പൊൻകുന്നം സംസ്ഥാന പാത വികസനത്തിന് 610 കോടിയുടെ പുതിയ എസ്റ്റിമേറ്റ് 83 കിലോമീറ്റർ റോഡാണ് എസ്റ്റിമേറ്റിെൻറ അടിസ്ഥാനത്തിൽ നിർമിക്കുക പത്തനാപുരം: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത വികസനത്തിന് 610 കോടിയുടെ പുതിയ എസ്റ്റിമേറ്റ് തയാറായി. പാതയുടെ പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള ഭാഗം നിർമിക്കാൻ വിശദ പദ്ധതിരേഖ തയാറാക്കാൻ സർക്കാർ പ്രമുഖ കമ്പനിയായ എൽ.ആൻ.ടിയെ ഏൽപ്പിച്ചിരുന്നു. കമ്പനി കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ടിലാണ് പദ്ധതിക്ക് 610 കോടി ചെലവ് വരുമെന്ന് കണ്ടെത്തിയത്. 83 കിലോമീറ്റർ റോഡാണ് പുതിയ എസ്റ്റിമേറ്റിെൻറ അടിസ്ഥാനത്തിൽ നിർമിക്കുക. പുതിയ സർവേ പ്രകാരം തയാറാക്കിയ റിപ്പോർട്ടിനനുസരിച്ചാണ് പദ്ധതിയുടെ കരാര്‍ തുക നിശ്ചിയിക്കുക. പുനലൂരില്‍നിന്ന് തുടങ്ങി പത്തനാപുരം, കൂടല്‍, കോന്നി, കുമ്പഴ, റാന്നി, മണിമല, ചെറുവള്ളി വഴി പൊന്‍കുന്നം കെ.കെ റോഡില്‍ സംഗമിച്ച് പൊന്‍കുന്നം -പാലാ റോഡിലൂടെയാണ് പുനലൂര്‍-മൂവാറ്റുപുഴ പാത തുടരുന്നത്. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന റോഡിന് നാലുവർഷം മുമ്പ് തയാറാക്കിയ എസ്റ്റിമേറ്റാണ് ഇതുവരെ ഉണ്ടായിരുന്നത്. പൊൻകുന്നം-പുനലൂർ റീച്ചിന് 602 കോടിയാണ് നേരത്തേ എസ്റ്റിമേറ്റ് ചെയ്തിരുന്നത്. സാധനങ്ങളുടെ വില വർധന കാരണം പഴയ എസ്റ്റിമേറ്റ് തുകക്ക് ടെൻഡർ ചെയ്യുന്നത് ബുദ്ധിമുട്ടാകും എന്നതിനാലാണ് പുതിയ ഡി.പി.ആർ നടത്തിയത്. എല്ലാ ഡിസൈനിങ്ങും ജോലികളും കരാറുകാരൻതന്നെ നിർവഹിക്കുന്ന ഇ.പി.സി സംവിധാനത്തിൽ 15 വർഷത്തേക്ക് റോഡിെൻറ പരിപാലനം കരാറുകാരൻ സ്വന്തം ചെലവിൽ നടത്തണമെന്നാണ് കരാർ. ഒരോ വർഷവും കരാറുകാരന് ചെലവായ തുകയുടെ ഒരു ഭാഗം സർക്കാർ നൽകും. പദ്ധതിയിലെ പാലം, ബൈപാസുകൾ, കലുങ്ക് തുടങ്ങിയവ എല്ലാം കരാറുകരൻതന്നെ ഡിസൈൻ ചെയ്ത് സ്വന്തം ചെലവിൽ നിർമിക്കണം. ലോക ബാങ്കിെൻറ അനുമതി ലഭിച്ചാലുടൻ പണി തുടങ്ങാനാവുന്നുമെന്നാണ് പ്രതീക്ഷ. പൊൻകുന്നം മുതൽ പുനലൂർ വരെ ഒറ്റ പാക്കേജായി പൂർത്തീകരിക്കാനാണ് ലക്ഷ്യം. ലോകബാങ്കിെൻറ വായ്പ കാലാവധി 2019 ൽ അവസാനിക്കും എന്നത് പ്രധാന വെല്ലുവിളിയാണ്. പ്രതിസന്ധിയുണ്ടായാൽ നാല് പാക്കേജായി പദ്ധതി പൂർത്തീകരിക്കാനും കെ.എസ്.ടി.പി സർക്കാറിന് മുന്നിൽ നിർദേശം വെച്ചിട്ടുണ്ട്. നിലവിലെ റോഡിൽനിന്ന് ഏഴ് മുതൽ 10 മീറ്റർ വരെ ഇരുവശത്തേക്കും ഭൂമി ഏറ്റെടുത്താണ് പുതിയ റോഡ് നിർമിക്കുക. 2002ലാണ് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ തൊടുപുഴ മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗം കെ.എസ്.ടി.പി ഒന്ന് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ചത്. റോഡിനായി ആകെ ഏറ്റെടുക്കേണ്ടിയിരുന്നത് 26.6518 ഹെക്ടർ ഭൂമിയായിരുന്നു. ഇതിൽ 99 ശതമാനം സ്ഥലം ഏറ്റെടുപ്പും പൂര്‍ത്തിയാെയങ്കിലും ചില സ്ഥല ഉടമകള്‍ നിയമനടപടികൾ സ്വകീരിച്ചിട്ടുണ്ട്.
Next Story