Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറേഷൻ വാങ്ങുമ്പോൾ...

റേഷൻ വാങ്ങുമ്പോൾ ഫോൺനമ്പർ അപ്ഡേറ്റ് ചെയ്യണം

text_fields
bookmark_border
പുനലൂർ: പുനലൂർ താലൂക്കിലെ റേഷൻ കടകളിൽനിന്ന് ഇ-പോസ് യന്ത്രം വഴി റേഷൻ വാങ്ങാൻ കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളോ എത്തുമ്പോൾ പൊതുവായ ഒരു മൊബൈൽ ഫോൺ നമ്പർ ഇ-പോസ് യന്ത്രത്തിൽ രേഖപ്പെടുത്തി അപ്ഡേറ്റ് ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. വിരൽ പതിച്ചാലുടൻ ഇ-പോസ് യന്ത്രം ഇതിനുള്ള നിർദേശം പുറപ്പെടുവിക്കുകയും യന്ത്രത്തിൽ അതിനുള്ള ഭാഗം തെളിയുകയും ചെയ്യും. ഇവിടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്താലെ റേഷൻ വിഹിതത്തി​െൻറ അളവ്, ഈടാക്കിയ വില തുടങ്ങിയവ എസ്.എം.എസായി ലഭിക്കുകയുള്ളൂ. എല്ലാ റേഷൻ കാർഡുടമകളും അടിയന്തരമായി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം. ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് ഇ--പോസ് മെഷീൻ വഴിയും ആധാർ ബന്ധിപ്പിക്കാവുന്നതാണ്. മാർച്ചിലെ റേഷൻ വിഹിതം വാങ്ങാത്തവർക്ക് ഏപ്രിൽ ഏഴുവരെ വാങ്ങാവുന്നതാണ്. ഗുണഭോക്താക്കൾക്ക് മെഷീനിലൂടെ ലഭ്യമാകുന്ന ശബ്ദവിന്യാസത്തിലൂടെ റേഷൻവിഹിതത്തി​െൻറ അളവ്, തുക എന്നിവ അറിയാൻ കഴിയും. ഇതുപോലെ റേഷൻ വാങ്ങുമ്പോൾ ഗുണഭോക്താക്കൾ ബിൽ കൈപ്പറ്റണം. ബില്ലിലെ അളവ്, തുക എന്നിവയുടെ കൃത്യത ഉറപ്പാക്കണം. ഇ-പോസ് മെഷീൻ വഴിയുള്ള റേഷൻ വിതരണം സുഗമമാക്കുന്നതിന് എല്ലാ ഗുണഭോക്താക്കളും സഹകരിക്കണമെന്നും ഓഫിസർ അഭ്യർഥിച്ചു. പരാതികൾ 0475 2222689 എന്ന നമ്പറിൽ അറിയിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story