Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:36 AM GMT Updated On
date_range 5 April 2018 5:36 AM GMT'തൻബീഹ്' സമാപിച്ചു
text_fieldsbookmark_border
ആക്കൽ: അറിവും ആസ്വാദനവും കോർത്തിണക്കി ആക്കൽ ഇസ്ലാമിക് സെൻറർ സംഘടിപ്പിച്ച ഒഴിവുകാല ഇസ്ലാമിക പഠന കോഴ്സായ . ഖുർആൻ, ഹദീസ്, ഇസ്ലാമിക പൊതുവിജ്ഞാനം, വ്യക്തിത്വവികാസം എന്നീ വിഷയങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച ആറുദിവസത്തെ കോഴ്സിൽ അബ്ദുൽ വാഹിദ് നദ്വി, ജെ. കബീർ, ഒ.എ. അസീസ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. പൊതുവിജ്ഞാന പരീക്ഷയിൽ സീനിയർ വിഭാഗത്തിൽ എസ്. ജാസ്മിൻ, അലിഫ് റഹ്മാൻ, സുഹാന ഫാത്വിമ, ജൂനിയർ വിഭാഗത്തിൽ ഷഫ്ന എസ്. റാവുത്തർ, നജഹയാൻ, റൈഹാന, സബ് ജൂനിയർ വിഭാഗത്തിൽ ഇർഫാന, നിയ, ആദം ഷിഹാബ്, സ്വഫിയ മൈയൂൻ എന്നിവർ വിജയികളായി. വിജയികൾക്കുള്ള കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും എം. അബ്ദുൽ അസീസ്, എം. സലിം, ബീന പണയിൽ എന്നിവർ വിതരണം ചെയ്തു. അബ്ദുൽ റഹ്മാൻ, അജ്മൽ പണയിൽ, അമാന ഫിർദൗസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story