Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:29 AM GMT Updated On
date_range 2018-04-05T10:59:59+05:30ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുക വലിയ വെല്ലുവിളി ^കെ.കെ. ശൈലജ
text_fieldsജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുക വലിയ വെല്ലുവിളി -കെ.കെ. ശൈലജ തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി കെ.കെ. ശൈലജ. ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും ജീവിതശൈലീ രോഗങ്ങള്‍ വലിയ പ്രശ്‌നമായിരിക്കുകയാണ്. ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കാനായി ലോകാരോഗ്യ സംഘടന, കേന്ദ്രസര്‍ക്കാര്‍ എന്നിവയുടെ സഹായത്തോടെ പദ്ധതികള്‍ നടപ്പിലാക്കിവരുന്നതായും മന്ത്രി പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ സംസ്ഥാനത്ത് ആശങ്കാജനകാംവിധം വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് 'അമൃതം ആരോഗ്യം'. പദ്ധതിപ്രകാരം സംസ്ഥാനത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലും ജീവിതശൈലീ രോഗനിര്‍ണയ ക്ലിനിക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ വിഷയാവതരണം നടത്തി. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍.എല്‍, ഐ.ടി. മിഷന്‍ ഡയറക്ടറും ഇ--ഹെല്‍ത്ത് പ്രോജക്ട് ഡയറക്ടറുമായ സാംബശിവറാവു, റിസോള്‍വ് ടു സേവ് ലൈവ്സിെൻറ പ്രസിഡൻറും സി.ഇ.ഒയുമായ ഡോ. ടോം ഫ്രീഡന്‍, ഡബ്ല്യു.എച്ച്.ഒ ഗ്ലോബല്‍ എന്‍.സി.ഡി വിങ്ങിലെ ഡോ. ചെറിയാന്‍ വര്‍ഗീസ്, ഡോ. വിപിന്‍ ഗോപാല്‍, കൗണ്‍സിലര്‍മാരായ മേടയില്‍ വിക്രമന്‍, ശിവദത്ത്, പ്രതിഭ ജയകുമാര്‍, സുനില്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story