Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:27 AM GMT Updated On
date_range 2018-04-05T10:57:00+05:30ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളെ ആക്രമിച്ചു അക്രമം തടയാനെത്തിയ എസ്.ഐയുടെ മൊബൈൽ അക്രമിസംഘം തട്ടിയെടുത്തു
text_fieldsപാറശ്ശാല: മഹദേവ ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളെ നാലോളം പേർ ചേർന്ന് ക്ഷേത്രത്തിന് സമീപം ആയുധങ്ങളുമായി ആക്രമിച്ചു. അക്രമം തടയാനെത്തിയ എസ്.ഐയുടെ മൊബൈൽ ഫോൺ പിടിവലിക്കിടയിൽ അക്രമിസംഘം തട്ടിയെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പാറശ്ശാല എസ്.ഐ വിനീഷിെൻറ മൊൈബൽ ഫോൺ താഴെ വീഴുകയും അക്രമികൾ കൈക്കലാക്കി ഓടി രക്ഷപ്പെടുകയുമാണ് ഉണ്ടായത്. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുെന്നങ്കിലും എസ്.ഐ പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാവിനെ ബന്ധപ്പെട്ടപ്പോൾ രഹസ്യമായി ഇഞ്ചിവിള സ്വദേശിയുടെ കൈയിൽ മൊബൈൽ തിരികെ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം ക്ഷേത്രത്തിന് സമീപം പ്രദേശത്തെ യുവാവിെൻറ ബൈക്ക് തടഞ്ഞതുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ ഗ്രാമം സ്വദേശിയായ യുവാവിന് പരിക്കേറ്റു. ക്ഷേത്ര ഭരണസമിതിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിടിമുറുക്കാനുള്ള ശ്രമമാണെന്ന് അംഗങ്ങൾ ആരോപിച്ചു. ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളെ ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകി.
Next Story