Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:11 AM GMT Updated On
date_range 5 April 2018 5:11 AM GMTസ്ലാബിൽ കാൽകുരുങ്ങി കാൽനടക്കാരന് പരിക്ക്
text_fieldsbookmark_border
തിരുവനന്തപുരം: . ഗാന്ധാരി അമ്മൻ കോവിലിന് മുന്നിലെ ഓടിയിലെ സ്ലാബിലാണ് യാത്രക്കാരെൻറ കാൽ കുരുങ്ങിയത്. ചെങ്കൽചൂള ഫയർഫോഴ്സ് എത്തി സ്ലാബ് മാറ്റിയാണ് കാൽ പുറത്തെടുത്തത്. വൈ.എം.സി.എ മുതൽ ഗാന്ധാരി അമ്മൻ കോവിൽവരെ ഒാടയുടെ സ്ലാബുകളെല്ലാം ഇടകികിടക്കുകയാണ്. ഈ റോഡിൽ യാത്രക്കാർ ഓടയിൽ വീഴുന്നത് നിത്യസംഭവമാണ്. നേരത്തെ ഓപറേഷൻ കുബേരയുടെ ഭാഗമായി ഗാന്ധാരി അമ്മൻകോവിൽനിന്ന് മാഞ്ഞിലിക്കുളം റോഡിൽ സ്ലാബുകളെല്ലാം മാറ്റി പുതിയ ഓട നിർമിച്ചിരുന്നു. ഗാന്ധാരി അമ്മൻ കോവിൽ മുതൽ സെക്രട്ടേറിയറ്റ് വരെ ഇടുങ്ങിയ റോഡിൽ എതിർ ദിശയിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊട്ടിക്കിടക്കുന്ന സ്ലാബിന് മുകളിലൂടെയാണ് ഓടിച്ചുപോകുന്നത്. സെക്രേട്ടറിയറ്റ് അടക്കമുള്ള സർക്കാർ ഓഫിസുകളിലെ ജീവക്കാർ കാൽനടയായി തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നത് ഇതുവഴിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story