Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:08 AM GMT Updated On
date_range 2018-04-05T10:38:59+05:30REplace Page 5 bit story ട്രെയിനുകൾ വൈകിയത് മണിക്കൂറുകളോളം; വലഞ്ഞ് യാത്രക്കാർ
text_fieldsകൊച്ചി: മണിക്കൂറുകളോളം ട്രെയിനുകൾ വൈകിയത് യാത്രക്കാരെ വലച്ചു. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഇൻറർസിറ്റിയടക്കമുള്ള നിരവധി ട്രെയിനുകളാണ് മണിക്കൂറുകളോളം വൈകിയത്. അവധിക്കാലമായതോടെ ട്രെയിൻ സർവിസുകൾ താളം തെറ്റിയത് നൂറുകണക്കിന് യാത്രക്കാരെയാണ് വലച്ചത്. രാത്രി 8.30ന് എറണാകുളത്ത് എത്തേണ്ട കണ്ണൂർ-എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് മൂന്നര മണിക്കൂർ വൈകിയാണ് എത്തിയത്. ബിലാസ്പൂർ- തിരുനൽവേലി എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയോടി. തിരുവനന്തപുരത്തുനിന്ന് ഗോരഖ്പൂരിലേക്ക് പോകുന്ന രപ്തിസാഗർ എക്സ്പ്രസ് 11.30 മണിക്കൂർ വരെ വൈകിയാണ് സർവിസ് നടത്തിയത്. രാവിലെ 9.45ന് എറണാകുളത്ത് എത്തേണ്ടിയിരുന്ന നിസാമുദ്ദീൻ-തിരുവനന്തപുരം വീക്കിലി എക്സ്പ്രസ് വൈകീട്ട് 9.30നാണ് എത്തിയത്. ഡെറാഡൂൺ- കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസും 11 മണിക്കൂറോളം വൈകി. കോഴിക്കോട് റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണി പൂർത്തിയാകാൻ വൈകിയതാണ് ട്രെയിനുകൾ വൈകാൻ കാരണമായതെന്ന് റെയിൽേവ അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും സര്‍വിസ് താളം തെറ്റുമെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. വടകര സ്റ്റേഷന്‍ യാര്‍ഡില്‍ വ്യാഴാഴ്ച മുതൽ മൂന്നുദിവസം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്‌സ്പ്രസ് ഏപ്രില്‍ അഞ്ച്, ഏഴ്, പത്ത് തീയതികളില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റ് വൈകും. സെന്‍ട്രല്‍ റെയില്‍വേയുടെ സോലാപൂര്‍ ഡിവിഷനിലെ ഒരു സെക്ഷനില്‍ പ്രീ കമീഷനിങ് വര്‍ക്ക് നടക്കുന്നതിനാല്‍ ഏപ്രില്‍ ഏഴിന് തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോകുന്ന പ്രതിവാര എക്‌സ്പ്രസ് ഷൊര്‍ണൂര്‍, മംഗലാപുരം ജങ്ഷന്‍, മഡ്ഗാവ്, റോഹ, ദിവ സ്‌റ്റേഷനുകള്‍ വഴി തിരിച്ചുവിടും. ഒമ്പതിന് മടക്കയാത്രയും ഈ റൂട്ടിലായിരിക്കും. അഞ്ചിനും എട്ടിനും നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുന്ന മുംബൈയിലേക്കുള്ള ബാലാജി എക്‌സ്പ്രസ് മധുര, തിരിച്ചിറപ്പിള്ളി, ശ്രീരംഗം, അരിയാലൂര്‍, വിരുദാചലം, സേലം, ഈറോഡ്, ഷൊര്‍ണൂര്‍, മംഗലാപുരം, മഡ്ഗാവ്, റോഹ, ദിവ വഴി തിരിച്ചുവിടും. ആറ്, എട്ട് തീയതികളില്‍ മുംബൈയില്‍നിന്ന് നാഗര്‍ഗോവിലിലേക്കുള്ള എക്‌സ്പ്രസ് ട്രെയിനും ഈ റൂട്ടിലൂടെ തിരിച്ചുവിടും. കൊല്ലം-എറണാകുളം മെമു ഒരു മാസമായി രണ്ടുമണിക്കൂറോളം വൈകിയാണ് സർവിസ് നടത്തുന്നത്. അവധിക്കാല തിരക്ക് കണക്കിലെടുത്ത് താംബരം -കൊല്ലം റൂട്ടില്‍ റെയില്‍വേ ഏപ്രില്‍ പത്താം തീയതി മുതല്‍ ജൂണ്‍ മാസം വരെ കൂടുതല്‍ സര്‍വിസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് നിലവിലെ ട്രെയിനുകളുടെ സമയക്രമത്തെ ആകെ ബാധിക്കാനിടയുണ്ട്.
Next Story