Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലബാര്‍ ദേവസ്വം...

മലബാര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ നിയമനം: ബില്‍ നിയമസഭ പാസാക്കി

text_fields
bookmark_border
തിരുവനന്തപുരം: 2018ലെ മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്‌മ​െൻറുകള്‍ (ഭേദഗതി) ബില്‍ നിയമസഭ പാസാക്കി. ജോയൻറ് സെക്രട്ടറിമാര്‍ക്കൊപ്പം ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് കമീഷണറാകാന്‍ വ്യവസ്ഥചെയ്യുന്ന ഭേദഗതിയാണ് കൊണ്ടുവന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിലെ കമീഷണറായി സ്ഥാനക്കയറ്റം ലഭിക്കാൻ അര്‍ഹരായ ഉദ്യോഗസ്ഥരുടെ അവകാശം സംരക്ഷിക്കാനാണ് ഭേദഗതിവരുത്താന്‍ തീരുമാനിച്ചതെന്ന് ബില്‍ സഭയില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മലബാര്‍ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങളുടെയും ക്ഷേത്ര ജീവനക്കാരുടെയും സംരക്ഷണത്തിന് സമഗ്ര നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അടുത്ത സഭാസമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പത്ത് ഇടത്താവളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രവൃത്തികള്‍ ഈമാസം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story