Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:05 AM GMT Updated On
date_range 2018-04-05T10:35:59+05:30കണ്ണൂർ, കരുണ കോളജ് പ്രവേശന ബിൽ; മുന്നണികളുടെ കൂട്ടുകച്ചവടം ^സേവ് എജുക്കേഷൻ കമ്മിറ്റി
text_fieldsകണ്ണൂർ, കരുണ കോളജ് പ്രവേശന ബിൽ; മുന്നണികളുടെ കൂട്ടുകച്ചവടം -സേവ് എജുക്കേഷൻ കമ്മിറ്റി തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ മെറിറ്റ് അട്ടിമറിച്ച് നടത്തിയ വിദ്യാർഥിപ്രവേശനം ക്രമവത്കരിക്കൽ നിയമം എൽ.ഡി.എഫും യു.ഡി.എഫും ചേർന്നുള്ള കൂട്ടുകച്ചവടമാണെന്ന് സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ. അധാർമികവും ജനവഞ്ചനയുമാണ് നിയമസഭ പാസാക്കിയ ബിൽ. രണ്ട് തവണ സുപ്രീംകോടതി വരെ തള്ളിയ കേസിനാണ് നിയമനിർമാണത്തിലൂടെ ഭരണ, പ്രതിപക്ഷവും ബി.ജെ.പിയും ചേർന്ന് വെള്ളപൂശുന്നത്. വൻതുക കോഴനൽകിയാണ് പലരും ഇൗ കോളജുകളിൽ പ്രവേശനം തരപ്പെടുത്തിയത്. വിദ്യാഭ്യാസ കച്ചവടത്തിനുള്ള സർക്കാറിെൻറ അംഗീകാരമാണ് ബില്ലെന്നും ഷാജർഖാൻ പറഞ്ഞു.
Next Story