Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടികജാതി^വര്‍ഗ...

പട്ടികജാതി^വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം------------------------------------------------------------------ സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തണമെന്ന് പ്രമേയം പാസാക്കി

text_fields
bookmark_border
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം------------------------------------------------------------------ സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തണമെന്ന് പ്രമേയം പാസാക്കി തിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമത്തെ അസ്ഥിരപ്പെടുത്തുന്ന സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തണമെന്ന പ്രമേയം നിയമസഭ ഐകകണേ്ഠ്യന അംഗീകരിച്ചു. പട്ടികജാതി-വര്‍ഗ മന്ത്രി എ.കെ. ബാലനാണ് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. വിധിക്കെതിരായി നിയമപരമായി സാധ്യമായ എല്ലാ വഴികളും സ്വീകരിക്കണമെന്നും വിധിയുടെ ദൂഷ്യഫലങ്ങള്‍ മറികടക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും കേരള നിയമസഭ പാസാക്കിയ പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കടുത്ത ആശങ്കയാണ് ഈ വിധിയെ തുടര്‍ന്ന് രാജ്യത്തെ പട്ടിക വിഭാഗങ്ങള്‍ക്കുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാറി​െൻറ ആശങ്കയും ശക്തമായ വിയോജിപ്പും പ്രതിഷേധവും കേന്ദ്ര സാമൂഹികനീതി മന്ത്രി തവാര്‍ചന്ദ് ഗഹലോട്ടിനെയും പട്ടികവര്‍ഗകാര്യ മന്ത്രി ജുവൽ ഒാറമിനെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഉള്‍പ്പെടുന്ന പ്രതികളില്‍ പലരും വിചാരണ സമയത്ത് സ്വാധീനങ്ങളാല്‍ രക്ഷപ്പെടുന്ന സ്ഥിതിയാണ് പൊതുവിലുള്ളത്. എന്നാല്‍, ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കില്ലയെന്നതും മുന്‍കൂര്‍ ജാമ്യത്തിന് വ്യവസ്ഥയില്ലാത്തതും ഈ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒരു കാരണമായി നിലനിൽക്കുന്നുണ്ട്. ഈ നിയമ സംരക്ഷണമാണ് സുപ്രീംകോടതി വിധി മൂലം ഇല്ലായ്മ ചെയ്യപ്പെട്ടത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ആശങ്കയിലായ രാജ്യത്തെ പട്ടികവിഭാഗങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ കേന്ദ്രഭരണ കക്ഷി നയിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ വളരെ ക്രൂരമായാണ് നേരിടുന്നത്. സമരക്കാരെ നേരിട്ട പൊലീസ് ഒമ്പതുപേരെ വെടിവെച്ചുകൊന്ന നിഷ്ഠുര സംഭവത്തെയും നിയമസഭ ഐകകണ്‌ഠ്യേന അപലപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story