Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സ്‌റ്റേറ്റ്...

കേരള സ്‌റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ജില്ല സമ്മേളനം

text_fields
bookmark_border
കൊല്ലം: വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുണ്ടറയില്‍ നടക്കുമെന്ന് പ്രസിഡൻറ് പി. ചന്ദ്രശേഖരന്‍പിള്ളയും സെക്രട്ടറി കെ. രാജേന്ദ്രനും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുക്കടയില്‍ ചേരുന്ന സാംസ്‌കാരികസമ്മേളനത്തില്‍ കവികളായ ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാവിലെ 9.30ന് ഇളമ്പള്ളൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നില്‍നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് ചേരുന്ന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്യും. യൂനിയന്‍ ജില്ല പ്രസിഡൻറ് പി. ചന്ദ്രശേഖരപിള്ള അധ്യക്ഷനാകും. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍സെക്രട്ടറി ആര്‍. രഘുനാഥന്‍ നായര്‍ ഉദ്ഘാടനംചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ട്രഷറര്‍ കെ. സമ്പത്ത്കുമാര്‍, സ്വാഗതസംഘം കണ്‍വീനര്‍ മുളവന രാധാകൃഷ്ണന്‍, ചിറ്റുമല ബ്ലോക്ക് പ്രസിഡൻറ് ബി. സുകുമാരന്‍ ഉണ്ണിത്താന്‍ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story