Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഴുവൻ...

മുഴുവൻ സാധാരണക്കാർക്കും സൗജന്യചികിത്സ ^മന്ത്രി

text_fields
bookmark_border
മുഴുവൻ സാധാരണക്കാർക്കും സൗജന്യചികിത്സ -മന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സാധാരണക്കാർക്കും സൗജന്യചികിത്സ നൽകുന്ന തരത്തിൽ ആരോഗ്യമേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ. മനുഷ്യാകാശ കമീഷ​െൻറ ആഭിമുഖ്യത്തിൽ ആരോഗ്യമേഖലയിലെ മനുഷ്യാവകാശങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറി​െൻറ ഭാഗമായ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്വകാര്യ ആശുപത്രികളിൽ ഉള്ളതിനേക്കാൾ സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ഉറപ്പാക്കും. ആശുപത്രികളിൽ ഭൗതികസാഹചര്യം വർധിപ്പിക്കുന്നതോടൊപ്പം ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പെരുമാറ്റം അരോചകമാകാതിരിക്കാൻ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story