Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:14 AM GMT Updated On
date_range 4 April 2018 5:14 AM GMTഹിന്ദുത്വമാണ് ജാതിമതിലുകള്‍ പണിതത് ^കുരീപ്പുഴ
text_fieldsbookmark_border
ഹിന്ദുത്വമാണ് ജാതിമതിലുകള്‍ പണിതത് -കുരീപ്പുഴ തിരുവനന്തപുരം: ജാതിമതിലുകള്‍ പണിതത് ഹിന്ദുത്വമാണെന്നും അയിത്തം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങളിലൂടെ മനുഷ്യര്‍ക്കിടയില്‍ വേലികെട്ടിയത് സവര്‍ണബോധമാണെന്നും കവി കുരീപ്പുഴ ശ്രീകുമാര്‍. വടയമ്പാടിയിൽ ജാതിമതിൽ ഉയരരുത് എന്ന തലക്കെട്ടിൽ ദലിത് ഭൂ അവകാശ സമര മുന്നണിയും ജാതിമതില്‍ വിരുദ്ധ സമര സഹായ സമിതിയും ചേർന്ന് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുലയെൻറ നിഴല്‍ പോലും വീഴരുതെന്ന് പറഞ്ഞ് രണ്ടാള് പൊക്കത്തില്‍ മതില് കെട്ടിയ സവര്‍ണ ബോധത്തിന് ഇനിയും ബോധംവന്നിട്ടില്ല. സംഘ്പരിവാറുകാര്‍ അയിത്തവും തൊട്ടുകൂടായ്മയും വഴി നടത്തുന്ന മനുഷ്യനിന്ദ സത്യത്തില്‍ ദൈവനിന്ദയാണ്. എന്‍.എസ്.എസിെൻറയും ആര്.എസ്.എസിെൻറയും സംസ്കാരം ഒന്നാണെന്ന് അവരുടെ പ്രവര്‍ത്തനങ്ങളില്‍ വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വടയമ്പാടിയിലെ മൈതാനം പൊതു ഇടമാക്കുക, വ്യാജ പട്ടയം റദ്ദാക്കുക, അംബേദ്കര്‍ ജയന്തി പൊതു മൈതാനത്ത് സമ്മേളിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി.ആര്. നീലകണ്ഠന്, ജാതിമതില്‍ വിരുദ്ധ സമര സഹായ സമിതി നേതാക്കളായ സി.എൻ. മുരളി, ജോയ് പവേല്‍ എന്നിവർ സംസാരിച്ചു. ദലിത് ഭൂ അവകാശ സമര മുന്നണി ജനറല്‍ കണ്‍വീനര്‍ എന്‍.പി. അയ്യപ്പന്‍കുട്ടി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story