Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുരുന്നിലേ ഒരുമിച്ചവർ...

കുരുന്നിലേ ഒരുമിച്ചവർ മരണത്തിലും വേർപിരിഞ്ഞില്ല

text_fields
bookmark_border
കിളിമാനൂർ: കുഞ്ഞുനാളിൽ കുടുംബ വീട്ടുമുറ്റത്തെ കുട്ടിക്കളി മുതൽ മദ്റസയിലും തുടർന്ന് സ്കൂൾ പഠനസമയത്തുമൊക്കെ ഒരു മെയ്യും ഒരു മനസ്സും പോലെ കഴിഞ്ഞിരുന്നവർ അവസാനം മരണത്തിലും ഒരുമിച്ചു. ചേതനയറ്റ മൂന്ന് പെൺകുട്ടികളുടെയും മൃതദേഹം അവസാനമായി കാണാൻ വീട്ടുമുറ്റത്ത് കൂടിയവരൊക്കെയും കണ്ണീർ വാർക്കുന്നുണ്ടായിരുന്നു. ഫാത്തിമ ജുമാനയും ഷിഹാനയും സൈനബയും പ്രായത്തിൽ ഓരോ വയസ്സി​െൻറ വ്യത്യാസമുണ്ടായിരുന്നെങ്കിലും എല്ലാ കാര്യങ്ങളിലും ഒരുമിച്ചായിരുന്നു. മധ്യവേനലവധി ആരംഭിച്ചതോടെ മൂവരും നല്ല ഉത്സാഹത്തിലായിരുന്നു. 10ാം ക്ലാസ് പരീക്ഷയുടെ പേടിയിൽ നിന്നുണർന്ന ജുമാനയും ഒമ്പതും 11ഉം ക്ലാസുകാരായ സൈനബയും ഷിഹാനയും ബന്ധുവായ അജ്മിയയും കുടുംബസമേതം ഉമ്മൂമ്മയുടെ വീട്ടിൽ ഒത്തുകൂടിയത് വെള്ളിയാഴ്ചയാണ്. ശനിയാഴ്ച പുലർച്ച ഉംറക്ക് പുറപ്പെട്ട ഉമ്മൂമ്മയെ യാത്രയാക്കാനെത്തിയതായിരുന്നു. ഉംറക്ക് പോയ ഉമ്മൂമ്മ തിരികെയെത്തും മുമ്പേ, ഇനിയൊരിക്കലും തിരികെയെത്താൻ കഴിയാത്ത ലോകത്തേക്ക് അവർ യാത്രയായി.
Show Full Article
TAGS:LOCAL NEWS 
Next Story