Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:20 AM GMT Updated On
date_range 3 April 2018 5:20 AM GMTസൃഷ്ടിയുടെ മുഹൂർത്തങ്ങൾ ആവിഷ്്കരിച്ച ഫോട്ടോകൾ
text_fieldsbookmark_border
തിരുവനന്തപുരം: കാനായി കുഞ്ഞിരാമെൻറ സൃഷ്ടിയുടെ അപൂർവ മുഹൂർത്തങ്ങൾ ആവിഷ്്കരിച്ച ഫോട്ടോപ്രദർശനം ശ്രദ്ധേയമാകുന്നു. കനകക്കുന്നിലെ പ്രദർശനത്തിൽ ശിൽപിയുടെ പണിശാലയും ശിൽപത്തിെൻറ രൂപഭാവങ്ങളും പലഘട്ടങ്ങളായി കടന്നുപോകുന്നത് സന്ദർശകന് കാണാനാകും. കലാസൃഷ്ടി പ്രക്രിയ മുഴുവൻ അനാവരണം ചെയ്യുകയാണിവിടെ. 'കാനായിക്ക് 80, പ്രിയ ശിൽപി കാനായിക്ക് ആദരം' പരിപാടിയുടെ ഭാഗമായാണ് ഫോേട്ടാ പ്രദർശനം നടക്കുന്നത്. ഒരുഭാഗത്ത് കാണുന്നത് കല്ലിൽ കവിത കൊത്തുന്ന കാനായിയെയാണ്. മറുവശത്ത് ലോഹം ഉരുക്കി മൂശയിലാക്കുന്ന മറ്റൊരു ശിൽപിയെയാണ്. ശിൽപഭംഗിയുള്ള കാനായിയുടെ സഞ്ചാരപാതയാണ് ജിതേഷ് ദാമോദരൻ എന്ന ഫോേട്ടാഗ്രാഫർ പകർത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story