Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:17 AM GMT Updated On
date_range 2018-04-03T10:47:58+05:30മതമൈത്രിയുടെ നേര്‍ക്കാഴ്ചയായി ഈസ്റ്റർ ഫെസ്റ്റ്
text_fieldsകുളത്തൂപ്പുഴ: സെൻറ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ഈസ്റ്റർ ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിെൻറ ഭാഗമായി തട്ടുകടകളൾ, ചിക്കൻകറി പാചക മത്സരം, ഫോട്ടോ പ്രദർശനം, ഷോര്‍ട്ട്ഫിലിം പ്രദര്‍ശനം മത്സരം കലാവിരുന്ന് എന്നിവ യൂത്ത് മൂവ്മെൻറ് പ്രവർത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം അനു ട്രീസ ജോര്‍ജ് ഉദ്ഘാനം ചെയ്തു. പ്രോഗ്രാം കോഒാഡിനേറ്റർ സെബാസ്റ്റ്യൻ ചരുവിള അധ്യക്ഷത വഹിച്ചു. വാഴൂർ ആശ്രമത്തിലെ സ്വാമി ബ്രഹ്മസ്വരൂപ തീർഥപാദർ, കുളത്തൂപ്പുഴ മുസ്ലിം ജുമാമസ്ജിദ് ഇമാം അഷ്റഫ് മൗലവി, സെൻറ് മേരീസ് കത്തോലിക്ക ചർച്ച് വികാരി ബൈജു തറേപ്പറമ്പിൽ, ജിജോ ജോസ് തുടങ്ങിയവർ സംസാരിച്ചു.
Next Story