Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലയോരമേഖലയെ ഉത്സവ...

മലയോരമേഖലയെ ഉത്സവ ലഹരിയിലാഴ്ത്തി കല്ലറ-^പാങ്ങോട് മേള

text_fields
bookmark_border
മലയോരമേഖലയെ ഉത്സവ ലഹരിയിലാഴ്ത്തി കല്ലറ--പാങ്ങോട് മേള കല്ലറ: കളിയുംചിരിയും ആട്ടവുംപാട്ടും ഒപ്പം കുറേ കാര്യങ്ങളുമായി കല്ലറ-പാങ്ങോട് മേള ജനശ്രദ്ധ നേടുന്നു. തുടർച്ചയായ 18ാമത് മേളക്കാണ് പാങ്ങോട് കെ.വി.യു.പി.എസ് അങ്കണത്തിൽ കഴിഞ്ഞദിവസം തുടക്കമായത്. മേള ഏപ്രിൽ നാലിന് സമാപിക്കും. സ്റ്റുഡൻസ് ഫെസ്റ്റ്, എക്സിബിഷൻ, പുസ്തകമേള, ഫ്ലവർഷോ, വാഹനമേള, അമ്യൂസ്മ​െൻറ് പാർക്ക്, കാർഷിക വ്യാവസായിക പ്രദർശനം, അലങ്കാര മത്സ്യപ്രദർശനം, മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, തേനീച്ച വളർത്തൽ പരിശീലനം, ഡോക്യുമ​െൻററി ഷോ, കടലാസ് വിസ്മയം, നൃത്തനൃത്യങ്ങൾ, പ്രതിഭാസംഗമം, നാടൻ പാട്ടുകൾ, മാജിക് ഷോ, സാംസ്കാരിക സമ്മേളനം തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കല്ലറ-പാങ്ങോട് മേള സ്കൂളി​െൻറ മികവുത്സമായാണ് ഇക്കുറി നടക്കുന്നത്. ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കലണ്ടർ പ്രകാശനം പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഗീതയും സ്കൂൾ വെബ്സൈറ്റ് പ്രകാശനം ജില്ല പഞ്ചായത്തംഗം എസ്.എം. റാസിയും ജൈവ വൈവിധ്യ വിദ്യാലയ പ്രഖ്യാപനം കെ. അനിൽകുമാറും നിർവഹിച്ചു. സ്റ്റുഡൻസ് ഐ.ടി കമ്പനിയുടെ ഉദ്ഘാടനം എം.എം. ഷാഫി നിർവഹിച്ചു. അവാർഡുകൾ സ്കൂൾ മാനേജർ എം. അബ്ദുൽ ലത്തീഫ് വിതരണം ചെയ്തു. ആർ. സുഭാഷ്, സ്വപ്ന, എ.എം. റജീന, ബി.വി. ബിൻസി, സി.കെ. ജയ, ബിച്ചു, കല്ലറ നിസാർ, എം. സെയ്ഫുദ്ദീൻ, വിജയൻ പാങ്ങോട്, ദിലീപ് ഭരതന്നൂർ, എ.എം. അൻസാരി, ബിജു പുലിപ്പാറ, അനിൽ വെഞ്ഞാറമൂട്, അനീഷ് കല്ലറ എന്നിവർ സംസാരിച്ചു. നാലിന് വൈകീട്ട് ആറിന് നടക്കുന്ന സമാപനസമ്മേളനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story