Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:09 AM GMT Updated On
date_range 2 April 2018 5:09 AM GMTസ്കൂട്ടറിൽ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു
text_fieldsbookmark_border
നേമം: വിവാഹത്തിൽ പങ്കെടുത്തശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ ബൈക്കിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. നരുവാമൂട് കണ്ണങ്കോട് സ്കൂളിന് സമീപം തലക്കോട്ട് കോണം പണയിൽ അരുൺ നിവാസിൽ അശോകെൻറ ഭാര്യ സുജാതയാണ് (53) മരിച്ചത്. ഞായറാഴ്ച രാവിലെ 11ന് പെരിങ്ങമലക്കും കേളേശ്വരത്തിനുമിടയിലാണ് അപകടം. പെരിങ്ങമ്മലയിൽ വിവാഹത്തിന് പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. ഭർത്താവ് അശോകൻ ഓടിച്ച സ്കൂട്ടറിന് പിന്നിൽ അതേ ദിശയിൽ വന്ന മറ്റൊരു ബൈക്കിടിച്ചാണ് അപകടമുണ്ടായത്. റോഡിൽ തലയടിച്ചുവീണ സുജാതയെ മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു. അശോകൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: അരുൺ, അനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story