Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സിക്ക്​...

കെ.എസ്​.ആർ.ടി.സിക്ക്​ കൺസോർട്യം വായ്പ:​ നടപടികൾ പൂർത്തിയായെന്ന്​ ​മന്ത്രി െഎസക്​ അമ്പരപ്പിക്കുന്ന​ വേഗത്തിലാണ്​ ധനകാര്യരേഖകൾ തയാറാക്കിയതെന്നും മന്ത്രി​

text_fields
bookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ബാങ്ക് കൺസോർട്യം വായ്പ ലഭ്യമാക്കുന്നത് സംബന്ധിച്ച് ധനകാര്യ പുനഃസംഘടന ശനിയാഴ്ച പൂർത്തിയായതായി മന്ത്രി തോമസ് െഎസക്. അമ്പരപ്പിക്കുന്ന വേഗത്തിലാണ് മൂന്ന് ദിവസത്തിനുള്ളിൽ വായ്പക്കായി ധനകാര്യരേഖകൾ തയാറാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മാര്‍ച്ച് കഴിഞ്ഞാല്‍ വിജയ ബാങ്കും, കനറാ ബാങ്കും കൺസോർട്യത്തിൽനിന്ന് പിന്മാറുമെന്നതിനാൽ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പ്രവർത്തനങ്ങൾ. മാർച്ച് 27ന് വൈകീട്ട് ഇതൊക്കെ അസാധ്യമെന്നാണ് കരുതിയതെങ്കിലും ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുകയായിരുെന്നന്നും അദ്ദേഹം പറയുന്നു. പെന്‍ഷന്‍ പ്രായം 60 ആക്കുക, പെന്‍ഷന്‍ 25,000 രൂപയിലൊതുക്കുക തുടങ്ങിയ ആവശ്യങ്ങൾ നേരത്തേ ബാങ്കുകൾ മുന്നോട്ടുവെച്ചിരുന്നു. ഇവ സ്വീകാര്യമല്ലാത്തതുകൊണ്ട് ചര്‍ച്ചകള്‍ നീണ്ടു. ഇതിനിടെ ആന്ധ്രാ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കൺസോർട്യത്തിൽനിന്ന് പിന്‍വാങ്ങി. നിലവിലെ കടം ആദ്യം തിരിച്ചടച്ചാല്‍ മാത്രമേ 3200 കോടിയുടെ പുതിയ വായ്പ അനുവദിക്കൂ എന്നുമായി കൺേസാർട്യം നിലപാട്. എന്തു പ്രയാസമുണ്ടായാലും മാര്‍ച്ചില്‍തന്നെ പുനഃസംഘടന പൂര്‍ത്തീകരിക്കാനായിരുന്നു സർക്കാർ തീരുമാനം. പിന്‍വാങ്ങിയ ബാങ്കുകളുടെ വായ്പ കെ.ടി.ഡി.എഫ്.സിയെകൊണ്ട് ഏറ്റെടുപ്പിച്ചു. പക്ഷേ, കണ്‍സോര്‍ട്യം വായ്പ കിട്ടണമെങ്കില്‍ നിലവിലെ കടം കെ.എസ്.ആര്‍.ടി.സി വീട്ടണം എന്ന നിബന്ധനയുണ്ടായിരുന്നു. മാര്‍ച്ച് അവസാനമായതിനാൽ ട്രഷറിയില്‍നിന്ന് ഇതിനായി പണം പിന്‍വലിക്കുക പ്രയാസമായിരുന്നു. എങ്കിലും കെ.എസ്.എഫ്.ഇയും ബിവറേജസ് കോർപറേഷനും 1200 കോടി തങ്ങളുടെ ട്രഷറി നിക്ഷേപത്തില്‍നിന്ന് പിന്‍വലിച്ച് കെ.എസ്.ആർ.ടി.സിക്ക് നൽകി. ഇതുപോലെ പലയിടങ്ങളിലായി താല്‍ക്കാലികമായി കടം വാങ്ങി മാര്‍ച്ച് 29 ആയപ്പോഴേക്കും പഴയ കടങ്ങള്‍ പൂർണമായി വീട്ടി. സഹകരണ ബാങ്കുകളും ഇക്കാര്യത്തിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ടെന്നും മന്ത്രി കുറിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story