Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:23 AM GMT Updated On
date_range 2018-04-01T10:53:55+05:30കോടതിയുടെ ഫയല്‍റൂമിലെ മൂന്ന് സ്റ്റാൻഡ് തകര്‍ന്നു; ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
text_fieldsആറ്റിങ്ങല്‍: കോടതിയുടെ ഫയല്‍റൂമിലെ സ്റ്റാൻഡ് തകര്‍ന്നു. ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലെ രേഖകള്‍ സൂക്ഷിക്കുന്ന മുറിയിലെ സ്റ്റാൻഡുകളാണ് തകര്‍ന്നത്. ശനിയാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. കോടതിയില്‍ 1980 മുതലുള്ള രേഖകള്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടി പൂര്‍ത്തിയാക്കിയ കേസുകളുടെ രേഖകളാണ് ഈ മുറിയില്‍ സൂക്ഷിക്കുന്നത്. അലൂമിനിയവും റബർവുഡും കൊണ്ട് നിർമിച്ചതാണ് സ്റ്റാൻഡുകള്‍. ഓരോ സ്റ്റാന്‍ഡിലും അഞ്ച് തട്ടുകള്‍വീതമുണ്ട്. അഞ്ച് സ്റ്റാന്‍ഡുകളാണ് ഈ മുറിയിലുള്ളത്. ഇവയില്‍ മൂന്നെണ്ണമാണ് ശനിയാഴ്ച തകര്‍ന്നത്. സംഭവസമയത്ത് രണ്ട് വനിത ജീവനക്കാര്‍ ഈ മുറിക്കുള്ളിലുണ്ടായിരുന്നു. അപ്പീലുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി രേഖകള്‍ തിരയുന്നതിന് എല്ലാ ദിവസവും ഈ മുറിയില്‍ ജീവനക്കാര്‍ക്ക് പോകേണ്ടിവരും. ശനിയാഴ്ച ജീവനക്കാര്‍ രേഖകള്‍ തിരയുന്നതിനിടെയാണ് തട്ടുകള്‍ പൊളിഞ്ഞ് രേഖകളോടെ സ്റ്റാന്‍ഡുകള്‍ ഇവരുടെ ദേഹത്തേക്ക് മറിഞ്ഞത്. ഉടന്‍തന്നെ ഓടിമാറിയതിനാല്‍ അപകടമുണ്ടായില്ല. രേഖകള്‍ സൂക്ഷിക്കുന്ന മുറിയും അതിലെ ഉപകരണങ്ങളും അപകടാവസസ്ഥയിലാണെന്ന വിവരം പലതവണ പൊതുമരാമത്ത് വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നതാണെന്ന് കോടതി ജീവനക്കാര്‍ പറയുന്നു. സുരക്ഷ ഒരുക്കാന്‍ കാമറകൾ സ്ഥാപിക്കുന്നു ആറ്റിങ്ങല്‍: സുരക്ഷ ഒരുക്കാന്‍ കിഴുവിലം ഗ്രാമപഞ്ചായത്തും ചിറയിന്‍കീഴ് പൊലീസും സംയുക്തമായി വിവിധ കേന്ദ്രങ്ങളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുന്നു. ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, റെസി. അസോസിയേഷനുകള്‍, സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ജനകീയ പരിപാടിയായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗം ചിറയിന്‍കീഴ് എസ്.ഐ ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. അന്‍സാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് താരാതങ്കന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, സംഘടന ഭാരവാഹികള്‍, ബാങ്ക് പ്രസിഡൻറുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇതിെൻറ പ്രവര്‍ത്തനങ്ങള്‍ക്കായി ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഡോ.എ. സമ്പത്ത് എം.പി, ജില്ല പഞ്ചായത്ത് മെംബര്‍ ആര്‍. ശ്രീകണ്ഠന്‍ നായർ (രക്ഷാധികാരി), ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ. അന്‍സാർ (ചെയർ), ചിറയിന്‍കീഴ് എസ്.ഐ ശ്രീജേഷ് (കണ്‍) എന്നിവര്‍ ഭാരവാഹികളായി 27 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Next Story