Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:21 AM GMT Updated On
date_range 1 April 2018 5:21 AM GMTപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്താൻ ശ്രമിച്ച യുവാക്കളിൽ ഒരാൾ പിടിയിൽ
text_fieldsbookmark_border
നേമം: പതിമൂന്നും പതിനഞ്ചും വയസ്സായ പെൺകുട്ടികളെ പ്രേമം നടിച്ച് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി കടത്താൻ ശ്രമിച്ച രണ്ടംഗസംഘത്തിൽ ഒരാൾ പിടിയിൽ. പ്രാവച്ചമ്പലം അരിക്കടമുക്ക് ചാനൽക്കര ചെമ്പിലാവിള വീട്ടിൽ സജാദിനെയാണ് (19) നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് പ്രാവച്ചമ്പലം ഇടയ്ക്കോട് മാങ്കൂട്ടം കോളനിയിൽ അഭിജിത് ഒളിവിലാണ്. വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്ന് പോയ പെൺകുട്ടികൾ വൈകീട്ട് 6.30 ആയിട്ടും തിരികെയെത്താത്തതിനെതുടർന്ന് വീട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് സജാദിനെ രാത്രി 9.30ഒാടെ നരുവാമൂട് എസ്.ഐ പ്രസാദ് .എം.ആർ, ഗ്രേഡ് എസ്.ഐ പത്മചന്ദ്രൻ, സി.പി.ഒമാരായ രതീഷ്, സുനു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ അഭിജിത്തിെൻറ ബന്ധുവീട്ടിൽനിന്ന് മോചിപ്പിച്ച് പൊലീസ് ബന്ധുക്കളോടൊപ്പം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story