Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:17 AM GMT Updated On
date_range 2018-04-01T10:47:59+05:30മംഗളപ്പൊങ്കാലയും കെട്ടുവിളക്കെടുപ്പും
text_fieldsഅഞ്ചൽ: അറയ്ക്കൽ ദേവീക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിെൻറ പ്രധാന പരിപാടികളിൽ ഒന്നായ മംഗളപ്പൊങ്കാല ഞായറാഴ്ച രാവിലെ 7.15ന് ആരംഭിക്കും. ക്ഷേത്രാങ്കണം, ആറാട്ട് കണ്ടം, പൊലിക്കോട് തടിക്കാട് റോഡ്, അറയ്ക്കൽ മലമേൽ റോഡ് എന്നിവിടങ്ങളിലാണ് മുൻകൂട്ടി കൂപ്പൺ വാങ്ങിയവർക്ക് പൊങ്കാലയടുപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. കുടിവെള്ള വിതരണം, ആതുര സേവനം, സൗജന്യ യാത്ര, പൊലീസ് എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ പ്രധാനമായ അരത്തകണ്ടൻകുളത്തിലെ അരി നിരത്തൽ ചടങ്ങ് രണ്ടിന് രാവിലെ എട്ടിന് നടക്കും. പ്രസിദ്ധമായ കെട്ടുവിളക്കെടുപ്പും കൊടിയെഴുന്നള്ളത്തും മൂന്നിന് പുലർച്ച മൂന്നിന് നടക്കും.
Next Story