Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:11 AM GMT Updated On
date_range 2018-04-01T10:41:59+05:30കേന്ദ്ര തൊഴില്‍നയത്തിനെതിരെ സംയുക്ത േട്രഡ് യൂനിയന്‍ വാഹനപ്രചാരണ ജാഥ നടത്തി
text_fieldsവെള്ളറട: കേന്ദ്ര തൊഴില്‍ നയത്തിനെതിരെ സംയുക്ത േട്രഡ് യൂനിയന്‍ വാഹന പ്രചാരണ ജാഥ നടത്തി. ശനിയാഴ്ച െവെകീട്ട് വെള്ളറടയില്‍ എത്തിയ ജാഥ ഐ.എന്‍.ടി.യു.സി ജില്ല ജനറല്‍ സെക്രട്ടറി വാഴിച്ചല്‍ തോമസ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ഒഴികെയുള്ള എല്ലാ േട്രഡ് യൂനിയനും പണിമുടക്കില്‍ പങ്കെടുക്കും. ജാഥ ക്യാപ്റ്റന്‍ സി.ഐ.ടി.യു ജില്ല നേതാവ് എസ്. നീലകണ്ടന്‍, എ.ഐ.ടി.യു.സി നെതാവ് വിനയകുമാര്‍, എസ്.ടി.യു ജില്ല നേതാവ് സക്കിര്‍ ഹുൈസന്‍, െഎ.എന്‍.ടി.യു.സി നേതാവ് ജപപിള്ള, കുടപ്പനമൂട് ഷംനാദ് എന്നിവർ സംസാരിച്ചു. ഡോ. അയ്യപ്പപണിക്കർ സാഹിത്യ പുരസ്കാരം കൈതയ്ക്കൽ സോമക്കുറുപ്പിന് സമ്മാനിച്ചു തിരുവനന്തപുരം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിെൻറ 2018ലെ ഡോ. അയ്യപ്പപണിക്കർ പുരസ്കാരം കൈതയ്ക്കൽ സോമക്കുറുപ്പിന് അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. ചട്ടമ്പിസ്വാമികളുടെ ജീവിതദർശനങ്ങളെ ആസ് പദമാക്കിയുള്ള മഹാമുനി എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. സന്ധ്യ ജയേഷ് അധ്യക്ഷത വഹിച്ചു. ഡോ. ജോർജ് ഒാണക്കൂർ മുഖ്യപ്രഭാഷണം നടത്തി. പൂവച്ചൽ ഖാദർ, തിരുമല ശിവൻകുട്ടി എന്നിവർ സംസാരിച്ചു. ചിത്രരചന മത്സരം തിരുവനന്തപുരം: ഭാരതീയം ട്രസ്റ്റിെൻറ പ്രതിഭ കലോത്സവത്തിെൻറ ഭാഗമായി വിദ്യാർഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് വൈസ് ചെയർമാൻ സബീർ തിരുമല വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൽ.പി മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. എട്ടിന് രാവിലെ 10 മുതൽ മ്യൂസിയം വളപ്പിലാണ് മത്സരം. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്ക് കാഷ് അവാർഡ് നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. വിലാസം: ഭാരതീയം ട്രസ്റ്റ്, ആർ.കെ ബിൽഡിങ്സ്, ചാടിയറ ജങ്ഷൻ, പൂജപ്പുര, തിരുവനന്തപുരം-12. ഫോൺ: 9496418336.
Next Story